general

ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിൽ പ്രാദേശിക കളി സ്ഥലങ്ങൾക്ക് വലിയ പങ്ക്: ജോസ് കെ മാണി

മീനച്ചിൽ : ജീവിതശൈലി രോഗങ്ങൾ കുറച്ചു കൊണ്ടുവരുന്നതിന് പ്രാദേശിക കളിസ്ഥലങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഇരുപതു ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുതിൽ നിർമ്മാണം പൂർത്തീകരിച്ച കെ.എം. മാണി മെമ്മോറിയൽ ഇൻഡോർ ഷട്ടിൽ ബാഡ്മിൻ്റൺ കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീനച്ചിൽ പഞ്ചായത്ത് വക സ്ഥലത്താണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. 2023 -24 വാർഷിക Read More…

pala

കരിയർ എക്സ്പോ-ദിശ 2024 തൊഴിൽ മേള

പാലാ : കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്‌ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജിൽ വെച്ചാണ് ‘കരിയർ എക്‌സ്‌പോ- ദിശ 2024’ സംഘടിപ്പിക്കുന്നത്. 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള,പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. അവസാനതീയതി ഫെബ്രുവരി 19. ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് Read More…

bharananganam

ശതാബ്ദി നിറവിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ

ഭരണങ്ങാനം : 1924 – ൽ മിഡിൽ സ്‌കൂളായും തുടർന്ന് പ്രൈമറിസ്കൂളായും പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് കർമ്മപഥത്തിൽ നൂറ് വർഷം പൂർത്തിയാക്കുകയാണ്. മികവാർന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ രണ്ടുവർഷങ്ങളിലും പാലാ സബ്ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, വിവിധതലങ്ങളിൽ പ്രശസ്തിയാർജ്ജിച്ച ഒട്ടേറെ പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നുനൽകിയിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. 2023 മാർച്ച് 11 ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ശതാബ്ദിയാഘോഷത്തിന് Read More…

melukavu

മേലുകാവിൽ എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരഭക വർഷം 2.0യുടെ ഭാഗമായി എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് ബിജു സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോസ് അധ്യക്ഷത വഹിച്ചു. 2023 -25 വർഷത്തിൽ പുതിയ 30 യൂണിറ്റ് സംരംഭങ്ങളാണ് പഞ്ചായത്തിൽ ആരംഭിച്ചത്. യോഗത്തിൽ വിവിധ ബാങ്ക് വായ്പ, സബ്സിഡി സ്‌കീമുകൾ, സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ വിശദീകരിച്ചു. ഉദ്യം രജിസ്‌ട്രേഷൻ, വായ്പ, സബ്സിഡി എന്നിവയുടെ വിതരണവും Read More…

kottayam

പതിവ് പരിപാടികളിൽ മാറ്റമില്ല; കോട്ടയത്തെ ഇടതു സ്ഥാനാർത്ഥിക്ക് തിരക്ക് തന്നെ

കോട്ടയം: സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടൻ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോൾ സ്ഥിരം സൗഹൃദങ്ങൾ വക പുതിയ സ്ഥാനാർത്ഥിക്ക് ആശംസകൾ. അതിനിടെ ചാനലുകാരുടെ വരവ്. വികസനവും കോട്ടയത്തെ രാഷ്ട്രീയവുമൊക്കെയായി മറുപടി. പിന്നീട് നേരത്തെ നിശ്ചയിച്ച പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കോട്ടയം ദന്തൽ കോളേജിലെ പരിപാടിയും പുസ്തക പ്രകാശനവും കഴിഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എംജി യൂണിവേഴ്സിറ്റിയിൽ മറ്റൊരു പരിപാടിക്ക് എത്തിയെന്നറിഞ്ഞതോടെ സ്ഥാനാർത്ഥി അവിടെയെത്തി. സംസ്ഥാനത്ത് ആദ്യമായി പ്രഖ്യാപിച്ച Read More…

pala

പാലാ ദര്‍ശന അക്കാദമിയില്‍ IELTS, OET, German ബാച്ചുകളിലേക്ക് ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും പുതിയ അഡ്മിഷന്‍

പാലാ: സിഎംഐ വൈദികരുടെ നേതൃത്വത്തില്‍ കോട്ടയത്തു കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദര്‍ശന അക്കാദമിയുടെ പാലാ ബ്രാഞ്ചില്‍ ഇനി മുതല്‍ എല്ലാ തിങ്കളാഴ്ചയും IELTS, OET, German എന്നിവയ്ക്ക് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു. പരിചയ സമ്പന്നരായ അധ്യാപകരും സി എം ഐ വൈദികരുടെ മേല്‍നോട്ടവും ആണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ജര്‍മന്‍ കോഴ്‌സിന്റെ എക്‌സാം സെന്റര്‍ കൂടിയായ കോട്ടയം ദര്‍ശനയില്‍ കുട്ടികള്‍ക്ക് ജര്‍മന്‍ എക്‌സാം പ്രിപറേഷന്‍ സ്‌പെഷ്യല്‍ ക്ലാസ്സുകളും നടക്കുന്നുണ്ട്. ജര്‍മന്‍ എക്‌സാമിന് ഡേറ്റ് കിട്ടാതെ വലയുന്ന Read More…

general

ഇരുമാ പ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂളിൽ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരുമാപ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂൾ കാലത്തിന്റെ വിശാലതയിൽ അനിവാര്യമായ മാറ്റങ്ങളോടെ സേവനപാതയിൽ മുന്നേറുകയാണ്. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന സ്കൂൾ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ അധ്യക്ഷത വഹിച്ച സമ്മേളനവും, കിച്ചൺ കം സ്‌റ്റോറും ബഹു: കോട്ടയം MP ശ്രീ. തോമസ് ചാഴികാടൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം അഡ്വ: അനിൽകുമാർ കെ.എസ്. (പൂർവ്വ വിദ്യാർത്ഥിയും Read More…

pala

സമരാഗ്നി ജാഥ ഫെബ്രുവരി 22 ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ സബ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു

പാലാ: കെപിസിസി പ്രസിഡന്റ് സുധാകരൻ എംപിയും, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജാഥ ഫെബ്രുവരി 22 (വ്യാഴം) 3:00pm ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സംഘാടകസമിതി സോഷ്യൽ മീഡിയ സബ് കമ്മിറ്റി ഇന്ന് സ്വാഗതസംഘം കമ്മിറ്റി ഓഫീസിൽ കൂടി. കമ്മറ്റി വൈസ് ചെയർമാൻ ബിബിൻ രാജ്, സ്വാഗതസംഘം ഓഫീസ് സെക്രട്ടറി തോമസുകുട്ടി നെച്ചിക്കാട്ട്, കൺവീനർമാരായ അർജുൻ സാബു പാലാ, ടോണി തൈപ്പറമ്പിൽ, ബിനോ ചൂരനോലി, കമ്മറ്റി അംഗങ്ങളായ നിബിൻ ടി ജോസ്, Read More…

pala

പാലാ സെന്റ് തോമസ് ബി.എഡ് കോളേജിൽ രണ്ടു ദിവസത്തെ ദേശീയ സെമിനാർ

പാലാ : പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫെബ്രുവരി 14,15 ദിവസങ്ങളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സമകാലിക ഗവേഷണത്തിന്റെ ഭാവി പ്രതീക്ഷകളും NEP 2020 വിദ്യാഭ്യാസ നയം എന്ന വിഷയത്തിലാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും വിദ്യാഭ്യാസവി ചക്ഷണന്മാരും വിവിധ കോളേജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി 200 അംഗങ്ങൾ ഈ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ നടത്തും. കേരള യൂണിവേഴ്സിറ്റി Read More…

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് പരുക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് പരുക്ക്. പരുക്കേറ്റ മുണ്ടുപാലം സ്വദേശി ജോഷ്വായെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പാലാ – രാമപുരം റൂട്ടിലായിരുന്നു അപകടം.