പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള മില്യനയർ ഫാർമർ ഓഫ് ഇൻഡ്യ ദേശീയപുരസ്‌കാരം നേടിയ പാലാ വെള്ളിയേപ്പള്ളിൽ വി ജെ ബേബി രാജ്യത്തെ കർഷകർക്ക് തന്നെ മാതൃകയാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കാർഷിക മേഖലയിൽ മാന്ദ്യം നേരിടുകയും കർഷകർ കൃഷിയിൽ നിന്നും പിന്തിരിഞ്ഞുവരുന്ന കാലഘട്ടത്തിൽ തന്റെ കൃഷിയിടത്തെ പരമാവധി വിജയത്തിലെത്തിച്ച വി ജെ ബേബി കർഷകർക്ക് പുതിയ ആവേശം നൽകുന്നതായി ജോസ് കെ മാണി പറഞ്ഞു. പാലായിൽ നടന്ന ലളിതമായ ചടങ്ങിൽ വി Read More…
Author: editor
ജിത്തുമെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെന്റ് സമാപിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം സംഘടിപ്പിച്ച 7 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണ്ണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജിത്തുമെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളിന് സെന്റ് തോമസ് കോളേജ് പാലായെ പരാജയപ്പെടുത്തി. രണ്ടുദിവസമായി നടന്ന മത്സരങ്ങളിൽ പ്രമുഖരായ ആറ് കോളേജ് ടീമുകളാണ് മാറ്റുരച്ചത്. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് സമ്മാനദാനം നിർവ്വഹിച്ചു. ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ Read More…
പീലി വിടർത്തി കൗമാര കലാവാസന്തം; അരുവിത്തുറ കോളേജിൽ “ചിലമ്പ് 2025” ആർട്സ് ഫെസ്റ്റിന് തുടക്കമായി
കൗമാര കലാവസന്തത്തിന്റെ ചിലമ്പൊലികളുമായി സെൻറ് ജോർജ് കോളേജിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി ചിലമ്പ് 2024 എന്ന് പേരിട്ട കലാമാമാങ്കത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, സ്‌റ്റാഫ് കോഡിനേറ്റർ ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർപേഴ്സൺ ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ സോനാ മോൾ ജന:സെക്കട്രി മുഹമ്മദ് സഫാൻ നൗഷാദ് ആർട്സ്സ് ക്ലബ്ബ് സെക്കട്രി Read More…
തുറക്കാത്ത റേഷൻ കടകൾ ഉച്ച മുതൽ ഏറ്റെടുക്കും; വ്യാപാരികളുമായി വീണ്ടും ചർച്ച
അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ കട Read More…
പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; സുപ്രധാന ഉത്തരവിറക്കി സർക്കാർ, വെടിവെച്ച് കൊല്ലാമെന്ന് വനം മന്ത്രി
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാൽ ആളുകളടെ ജീവന് Read More…
കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് നടന്നു
പാലാ: കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് – 2025 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ രംഗത്ത് നഴ്സുമാർ നടത്തുന്ന സേവനങ്ങൾ ദൈവീക തുല്യമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് കത്തോലിക് സെമിനാരി പ്രഫസർ ഫാ.ഡൊമിനിക് വെച്ചൂർ മുഖ്യപ്രഭാഷണം നടത്തി. മാർ സ്ലീവാ Read More…
ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂൾ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി
ഈരാറ്റുപേട്ട: അൽമനാർ കാമ്പസിൽ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂളിന്റെ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി. അൽ മനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.ഇ. മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് ഗൈഡൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ കെ.കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, കമ്മിറ്റിയംഗം കെ.എച്ച്. നാസർ, ഹെവൻസ് പ്രിൻസിപ്പൽ സജന ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഗ്രാന്റ് പേരന്റ്സിന്റെ വിവിധ Read More…
ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന 76-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് പല രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാനുള്ള തെറ്റായ രീതികൾ നടക്കുന്നുണ്ട്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറേപ്പോലും അപമാനിക്കുന്നത് വേദനാജനകമാണ്. എല്ലാവർക്കും പാർപ്പിടവും ജോലിയും ദാഹജലവും പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കിയുള്ള Read More…
എസ്. എം. വൈ. എം, കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും
പാലാ :എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും ” സവ്റാ 2K25″ ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. കെ. സി. വൈ. എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. എം. ജെ. ഇമ്മാനുവൽ യോഗം ഉദ്ഘാടനം ചെയ്യുകയും കർമ്മരേഖ പ്രകാശനം നിർവഹിക്കുകയും ചെയ്തു.രൂപത പ്രസിഡന്റ് അൻവിൻ സോണി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി Read More…
സ്ത്രീകളിലെ ക്യാൻസറിനെതിരെ നിഷ ജോസ് കെ മാണിയുടെ കാരുണ്യ സന്ദേശയാത്രയാത്ര
കടുത്തുരുത്തി: സ്ത്രീകളിലെ സ്തനാർബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയുടെ ഭാര്യയും ക്യാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണി കേരളത്തിനകത്തും പുറത്തും കാരുണ്യ സന്ദേശയാത്ര നടത്തുന്നു. ജനുവരി 29ന് 11.15ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ മന്ത്രി വീണാ ജോർജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. യാത്രയുടെ ലോഗോ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പ്രകാശനം ചെയ്തു. കെ.എം.മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷൻ Read More…