general

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രം. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ Read More…

pala

മെഗാ വിദ്യാഭ്യാസ പ്രദർശന മേള നടത്തപ്പെട്ടു

പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, പാലാ, ചൂണ്ടച്ചേരി സെന്റ്. ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് ‘എഡ്യുഫെയർ’ എന്ന പേരിൽ മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിച്ചു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളും കോളേജുകളും, വിവിധ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തി. തുടർവിദ്യാദ്യാസത്തിനായി തയ്യാറെടുക്കുന്ന നിരവധി കുട്ടികൾ മെഗാ വിദ്യാഭ്യാസ പ്രദർശന മേളയിൽ പങ്കെടുക്കുകയും കോഴ്സുകൾ പരിചയപ്പെടുകയും വിവിധ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുകയും ചെയ്തു. Read More…

weather

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. മഴ കനത്ത സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്പെഷ്യൽ ക്ലാസുകളും ട്യൂഷൻ ക്ലാസുകളുമുൾപ്പെടെ ഇന്ന് വയ്ക്കരുതെന്നും Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: അതിതീവ്രമഴ സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 26 ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

obituary

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്‌സ് മരിച്ചു

ഒമാന്‍ സലാലയിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു. മെയ് 15 നാണ് മസ്യൂനയില്‍ അപകടമുണ്ടായത്. താമസസ്ഥലത്തെ മാലിന്യം കളയാന്‍ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുമ്പോള്‍ അബദ്ധത്തില്‍ മാന്‍ഹോളില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവ് Read More…

Main News

മഴ ; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കി, കോഴിക്കോട്, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. തൃശൂര്‍ ജില്ലയിലെ നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍,ഉള്‍പ്പെടെ അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് Read More…

kottayam

ഗവർണർ ഡോ. സി വി ആനന്ദബോസ് എഴുതിയ മിത്തും സയൻസും എന്ന പുസ്തക ചർച്ച നാളെ

കോട്ടയം: വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് രചിച്ച മിത്തും സയൻസും എന്ന പുസ്തകത്തിൻറെ ചർച്ച നാളെ വൈകിട്ട് 5 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. എപി തോമസ് മോഡറേറ്റർ ആയ ചർച്ചയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ ജേക്കബ് ജോർജ്, എ എൻ ശോഭ എന്നിവർ സംസാരിക്കും. തുടർന്ന് പൊതു ചർച്ചയും ഉണ്ടായിരിക്കും എന്ന് ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. Read More…

announcemennt

കോട്ടയം ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനവും മേയ് 27 വരെ ഖനനവും നിരോധിച്ചു

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം. കോട്ടയം ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 26 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. കോട്ടയം ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും മേയ് 27 വരെ ജില്ലയിൽ Read More…

kottayam

മിന്നാമിന്നികളെ നിറപുഞ്ചിരിയോടെ വരവേറ്റ് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐ.എ.എസ്

കോട്ടയം: ജിജ്ഞാസയും കൗതുകവും നിറഞ്ഞ മുഖഭാവത്തോടെയാണ് അവര്‍ കോട്ടയം ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കളക്ട്രേറ്റിന്റെ പടികള്‍ കയറിയത്. നിറപുഞ്ചിരിയോടെ അവരെ വരവേറ്റത് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐ.എ.എസ് ആണ്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന മിന്നാമിന്നി ക്യാമ്പിന്റെ ഭാഗമായിട്ടാണ് വിഭിന്നശേഷിയുള്ള ഈ കുട്ടികള്‍ കോട്ടയം കളക്ട്രേറ്റ് സന്ദര്‍ശിച്ചത്. പരിമിതമായ ലോക പരിചയത്തില്‍ നിന്നും കളക്ട്രേറ്റ് അങ്കണത്തില്‍ Read More…

crime

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു, അത്യാസന്ന നിലയിൽ

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിൽ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. ഇന്ന് 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംഐസിയുവിലാണ് അഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചതിനെ തുടർന്നാണ് അഫാനെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. വാർഡൻ ഉടന്‍ തന്നെ Read More…