job

ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരുടെ ഒഴിവ്

മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ ഓരോ ഒഴിവുകളിലേക്കും യു പി വിഭാഗത്തിൽ ഒരു ഒഴിവിലേക്കും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29-05-2025 (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് ഇൻ്റർവ്യൂ നടത്തുന്നു.

kottayam

കോട്ടയം ജില്ലയിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനവും, ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 30 വരെ നിരോധിച്ചു

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം. കോട്ടയം ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ Read More…

general

അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം: പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയിൽ പഞ്ചായത്ത്‌ മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായത്. ഭർതൃവീട്ടുകാരുമായി ചില സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

pala

അധ്യാപകർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ശിൽപ്പശാല നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ച് അധ്യാപകർക്കായി കുട്ടികളുടെ വളർച്ചയിലും പെരുമാറ്റത്തിലും കാണപ്പെടുന്ന പ്രശ്നങ്ങളും പരിഹാരമാർ​ഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോ​ഗ്യസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ചു കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ പീടിയാട്രിക്സ് വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനിറ്റ ആൻ Read More…

ramapuram

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷക്ക് ഉന്നതവിജയം കരസ്ഥമാക്കിയ അനഘ രാജീവ്‌, മിന്നാ സോജി, ശ്രുതിനന്ദന എം എസ്,ലോറേൽ ഡോജി എന്നിവരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോളേജ് മാനേജർ റവ.ഫാ ബെർക്കുമാൻസ് കുന്നുംപുറം ആദ്യക്ഷത വഹിച്ച്, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ യോഗം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ,രാമപുരം Read More…

weather

അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ മേയ് 30 വരെ ഓറഞ്ച് അലെർട്ട്

കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മേയ് 31 ന് ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാലും ജലാശയങ്ങളിൽ ജലനിരപ്പുയരുന്നതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു Read More…

general

ലയൺസ് ക്ലബ്‌ ഓഫ് മാന്നാനം സൗജന്യമായി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നടത്തപ്പെട്ടു

മാന്നാനം :ലയൺസ് ഇന്റർനാഷണാലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ ഹോം ഫോർ ഹോംലസ് (വീടില്ലാത്തവർക്കു വീട്) പ്രോജെക്ടിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് മാന്നാനം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാന കർമം ക്ലബ്‌ പ്രസിഡന്റ്‌ ജോർജ് ജോസഫ് മണപ്പളളിയുടെ ആദ്യക്ഷതയിൽ ലയൺസ് 318B നിയുക്ത ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് നിർവഹിച്ചു. വൈസ് ഗവർണർമാരായ ജേക്കബ് ജോസഫ്, മാർട്ടിൻ ഫ്രാൻസിസ്, നിയുക്ത ക്യാബിനറ്റ് ട്രഷറർ പി സി ചാക്കോ, ക്യാബിനറ്റ് മെമ്പർ T L ജോസഫ്, ക്ലബ്‌ സെക്രട്ടറി Read More…

kanjirappalli

തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: തനിമ തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കാഞ്ഞിരപ്പള്ളി ഇസ്ലാമിക്‌ സെന്ററിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അൻസാർ ഉദ്ഘാടനം നിർവ്വഹിച്ചു. 2022 – 24 കാലത്തെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി ബൈജു അവതരിപ്പിച്ചു. തുടർന്ന് 2025 -27വർഷത്തേക്കുള്ള പുതിയ ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. തനിമ ജില്ലാ രക്ഷാധികാരിയുടെ പ്രതിനിധിയായി സാദിഖ് ബിൻ അലി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫസലുൽ ഹഖ് (പ്രസിഡന്റ്), ഷഹന അൻവർ (വൈസ് പ്രസിഡന്റ്‌), Read More…

kottayam

പി.എ. മുഹമ്മദ് യൂസുഫ് ഐ.ആർ.ഡബ്ല്യു ജില്ലാ ലീഡർ, അൻവർ ബാഷ ജനറൽ സെക്രട്ടറി

കോട്ടയം: ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) കോട്ടയം ജില്ലാ ലീഡറായി പി.എ. മുഹമ്മദ് യൂസുഫിനെ (ഈരാറ്റുപേട്ട) തെരഞ്ഞെടുത്തു. അൻവർ ബാഷയാണ് (മുണ്ടക്കയം) ജനറൽ സെക്രട്ടറി. കെ.എ.സമീർ (ട്രെയിനിംഗ്), വി.എം. ഷെഹീർ (പബ്ലിക് റിലേഷൻ), ഒ.എസ്. അബ്ദുൽ കരീം (മീഡിയ), അൽ-അമീൻ (എസ്.ആർ.ഡബ്ല്യു), ബാസിമ സിയാന (വനിതാ കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീനാ പബ്ലിക് സ്കൂളിൽ ചേർന്ന ഐ.ആർ.ഡബ്ല്യു സംസ്ഥാന സംഗമത്തിൽ മുഖ്യ രക്ഷാധികാരി പി. മുജീബുറഹ്മാൻ ഭാരവാഹികളുടെ പ്രഖ്യാപനം നിർവ്വഹിച്ചു.

mundakkayam

സിവിൽ സർവീസ് പരീക്ഷ : ദേശീയ തലത്തിൽ ഉന്നത വിജയിക്ക് കോൺഗ്രസ് ആദരവ് നൽകി

മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ മുപ്പത്തി മൂന്നാം റാങ്കുo, കേരള സംസ്ഥാനത്തു ഒന്നാം റാങ്കും കരസ്ഥമാക്കിയ പാലാ കാരിക്കകുന്നേൽ ആൽഫ്രഡ് തോമസിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഇഞ്ചിയാനിയിലുള്ള തന്റെ മാതാവിന്റെ വസതിയിൽ എത്തിയപ്പോളാണ് ആണ് ഈ ആദരവ് നൽകിയത്. ഇതിനോടാനുബന്ധിച്ചു നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. എസ്. രാജൂ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബിനു മറ്റക്കര, റോയ് കപ്പലുമാക്കൽ, ബോബി. കെ. മാത്യു, Read More…