കോട്ടയം: അതിതീവ്രമായ മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്നു (വ്യാഴം, മേയ് 29)ന് കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 നുകോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ Read More…
Author: editor
മണപ്പാട്ട് ലീലാമ്മ ബേബി നിര്യാതയായി
പനച്ചികപാറ : മണപ്പാട്ട് ലീലാമ്മ ബേബി (70) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (29-05-2025) ഉച്ചകഴിഞ്ഞ് 4.00 ന് കല്ലേക്കുളത്തുള്ള മകൻ ജോബിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
അപകടകരമായി നിൽക്കുന്ന മരങ്ങൾ / ശിഖരങ്ങൾ മുറിച്ച് നീക്കണം
കോട്ടയം : അതിതീവ്രമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ വൈദ്യുതിലൈനിന് മുകളിലായി അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഇത്തരം സന്ദർഭങ്ങളിൽ മരച്ചില്ലകൾ നീക്കം ചെയ്യുന്നതിന് മുമ്പായി വേണ്ടിവന്നാൽ വൈദ്യുതി വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ സേവനം ലഭ്യമാക്കണം. സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിൽ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും Read More…
മത്തായി മാത്യു, (കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ്സ് (എം) നോമിനി മത്തായി മാത്യു തെരഞ്ഞെടുക്കപ്പെട്ടു.വയല-10-ാം വാർഡിൽ നിന്നുമാണ് വിജയിച്ചത്. എൽ.ഡി.എഫ് ധാരണ പ്രകാരം ത്രേസ്യാമ്മ സെബാസ്റ്റ്യൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. യു.ഡി.എഫിലെ കെ.ആർ.ശശിധരൻ നായർ ആയിരുന്നു എതിർ സ്ഥാനാർത്ഥി. മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ കീഴിലുള്ള കൂടല്ലൂർ ബ്ലോക്ക് റബ്ബർ ഫാക്ടറി സൂപ്പർവൈസറായി സേവനം അനുഷ്ഠിച്ചിരുന്നു. പതിമൂന്ന് അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് എട്ട് യു.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില.
കോരുത്തോട്ടിലെ ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റ കർഷകനുമായ പുളിന്താനത്ത് പി സി ജോസഫ് (കൊച്ചേട്ടൻ) അന്തരിച്ചു
കോരുത്തോട് : ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം നാളെ (30.05.2025) രാവിലെ10 മണിക്ക് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. മൃതദേഹം ഇന്ന് (29.05.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ :പരേതയായ റോസമ്മ മറ്റപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : മോളി, ആലിസ്, റോസമ്മ, അപ്പച്ചൻ( എൽ.ഐ.സി. ഏജന്റ് മുണ്ടക്കയം),മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക ഗവ. എച്ച്. എസ് കുഴിമാവ്), കുട്ടപ്പായി (തോമസ്), സണ്ണി (പത്രം ഏജന്റ് Read More…
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെന്‍ററുകൾ, Read More…
കടലാടിമറ്റം മാമ്പലകയിൽ കരുണാകരൻ നിര്യാതനായി
പൂഞ്ഞാർ: കടലാടിമറ്റം മാമ്പലകയിൽ കരുണാകരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് (29-05-25, വ്യാഴം) 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്ത കടലാടിമറ്റം വാഴയിൽ കുടുംബാംഗം. മക്കൾ: സിന്ധു, സ്വപ്ന, സുനിൽ കുമാർ, പരേയായ സിനി മരുമക്കൾ: മനോജ് അള്ളുങ്കൽ കളത്തൂക്കടവ്, രശ്മി സുനിൽ കുളത്തുങ്കൽ പൂവത്താനി.
വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി : മാലിന്യ സംസ്ക്കരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 21-ാം വാർഡിലെ ഗുണഭോക്താക്കൾക്ക് വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മാത്യു വിതരണോത്ഘാടനം നിർവ്വഹിക്കുന്നു. ദേശാഭിമാനി ലേഖകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ സമീപം.
കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ സൂപ്രണ്ടിന് പരുക്ക്
കോട്ടയം: കോട്ടയത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് പരുക്കേറ്റത്. ശ്രീകുമാറിന്റെ തലയിലാണ് കോൺക്രീറ്റ് പതിച്ചത്. സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ആനിപ്പടിയിൽ കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : കാലങ്ങളായി ശുദ്ധജലക്ഷാമം രൂക്ഷമായിരുന്ന ഈരാറ്റുപേട്ട നഗരസഭ 25-)o ഡിവിഷനിലെ ആനിപ്പടി പ്രദേശത്ത് സംസ്ഥാന ഭൂജല വകുപ്പിൽ നിന്നും 14.5 ലക്ഷം രൂപ അനുവദിച്ച് പുതിയ കുഴൽക്കിണർ നിർമ്മിച്ച് കുഴൽ കിണറിൽ നിന്നുള്ള ജലം ഉപയോഗിച്ച് പുതിയ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കി. പമ്പ് ഹൗസ്, മോട്ടോർ, ഓവർഹെഡ് ടാങ്ക്, പമ്പിങ് മെയിൻ പൈപ്പ്, വിതരണ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. കാലങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന ആനിപ്പടി പ്രദേശത്തെ എഴുപതോളം കുടുംബങ്ങൾക്കാണ് ഈ Read More…











