kottayam

ജനാധിപത്യത്തിലെ സമരായുധമാണ് നോട്ട; നോട്ടയ്ക്കായി പ്രചാരണം

കോട്ടയം: ജനാധിപത്യത്തിലെ സമരായുധമാണ് നോട്ടയെന്നും തിരഞ്ഞെടുപ്പുകാലത്ത് നോട്ടയിലൂടെ ജനങ്ങൾക്കു പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അത് പൗരൻ്റെ അവകാശമാണെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടയെ വോട്ടിംഗ് മെഷ്യനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ നിയമാനുസൃതമാണ് നോട്ട. സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന പോലെ നോട്ടയെയും പിന്തുണയ്ക്കാം. സ്ഥാനാർത്ഥികൾക്കു നൽകുന്ന പരിഗണന നോട്ടയ്ക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. നോട്ട എന്തിനാണെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം. എങ്കിൽ പ്രകടമായ മാറ്റങ്ങൾ Read More…

pala

സി.എം.എൽ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി

ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപതയുടെ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 9,10 തീയതികളിലായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം എപ്രിൽ 9 (ചൊവ്വാഴ്ച) ഭരണങ്ങാനം മാതൃഭവനിൽ വച്ച് നടന്നു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത മിഷൻലീഗ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി, വൈസ് ഡയറക്ടർ സി.മോനിക്ക എസ്. എച്ച്., ജനറൽ സെക്രട്ടറി ടോം ജോസ് ഒട്ടലാങ്കൽ ജനറൽ ഓർഗനൈസർ Read More…

general

ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് 11 മുതൽ മുട്ടം ഷന്താൾ ജ്യോതിയിൽ

മുട്ടം : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് പെറ്റ്സ് ക്യാമ്പ് ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ 9.30 ന് കോ – ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് പതാക ഉയർത്തും . 10 -ന് ഉദ്ഘാടന സമ്മേളനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ലക്കി സ്റ്റാർ ഓഫ് ദി ക്യാമ്പ് പ്രഖ്യാപനം കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ നടത്തും. തുടർന്ന് Read More…

aruvithura

സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ്

അരുവിത്തുറ: അരുവിത്തുറ ആർക്കേ‍ഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ് ഏപ്രിൽ 12 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. ശരീരത്തിലെ വിവിധ പാടുകൾ , മുഖക്കുരു, മുടികൊഴിച്ചിൽ, മറുകുകൾ, അരിമ്പാറ, അമിത രോമവളർച്ച മറ്റ് വിവിധ ചർമ്മ രോഗങ്ങൾ അനുബന്ധ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. Read More…

announcemennt

ജ്യൂസ്-ജാക്കിംഗ് ; മുന്നറിയിപ്പുമായി കേരളാ പോലീസ്

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷനാണ് ഉപയോഗിക്കുന്നത്. Read More…

general

വിദ്യാർത്ഥികൾക്ക് സമ്മർ ക്യാമ്പ്

മോനിപ്പിള്ളി സെൻ്റ് കുര്യാക്കോസ് പബ്ളിക്ക് സ്കൂളിൽ (SKPS)എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി 15/4/24 മുതൽ15/5/24 വരെ സമ്മർ ക്യാമ്പ് നടത്തുന്നു. സമയം 9am to 11.30am.വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. Ph: 7697124234, 8590713259.

pala

കെ.എം മാണിയുടെ ഓർമ്മകൾക്ക് മുമ്പിൽ പൂക്കൾ അർപ്പിച്ച് അനുസ്മരണം നടത്തി പി ജെ ജോസഫ് എം എൽ എ

പാലാ: കേരള കോൺഗ്രസ് മുതിർന്ന നേതാവായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പാലാ കത്തീഡ്രലിൽ അദ്ദേഹത്തിൻ്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ , കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പുഷ്പചക്രം സമർപ്പിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ,കോട്ടയം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് Read More…

pala

പി സി തോമസ് ജോസ് കെ മാണിയുടെ ഭവനത്തിൽ സന്ദർശനം നടത്തി

പാലാ: കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി മാണിസാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു. മാണി സാറിന്‍റെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പിസി തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ Read More…

general

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ കോട്ടയം അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി അമൽ സണ്ണി മുഖ്യാതിഥിയായി. കെ സി Read More…

obituary

കോഴികുന്നേൽ ഇളം തോട്ടത്തിൽ ചാക്കോ ജോസഫ് നിര്യാതനായി

പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി. ഭാര്യ: മേരിക്കുട്ടി(കട്ടപ്പന പരപ്പ് പാതിരിയിൽകുടുംബാഗം). മക്കൾ :ബിജു ചാക്കോസെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു ).മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ. സംസ്കാരശുശ്രൂഷകൾ ഇന്ന് ഉച്ചക്കകഴിഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്‍കാരം പൊടിമറ്റം സെന്റ്‌ ജോസഫ്സ് പള്ളി സെമിതേരിയിൽ .