പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരിക്കേറ്റ പ്രവിത്താനം സ്വദേശി അനീഷ് കെ (41) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽകൊല്ലപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.
Author: editor
അസന്നിഹിത വോട്ടർമാരുടെ വോട്ടെടുപ്പ് തുടങ്ങുന്നു
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി തിങ്കളാഴ്ച (ഏപ്രിൽ 15) മുതൽ ആരംഭിക്കും. അസന്നിഹിത വോട്ടർ(ആബ്‌സെന്റീ വോട്ടർ)വിഭാഗത്തിൽപ്പെടുത്തിയാണ് 85 വയസു പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിരിക്കുന്നത്. അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടിങ്ങിന്റെ ആദ്യഘട്ടം ഏപ്രിൽ 15ന് തുടങ്ങി ഏപ്രിൽ 19ന് അവസാനിക്കും. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്പെഷൽ Read More…
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം ആഘോഷിച്ചു
തീക്കോയി: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം ആഘോഷിച്ചു. സോൺ രക്ഷാധികാരി റവ. ഡോ. തോമസ് മേനാച്ചേരി ഉത്ഘാടനം ചെയ്തു. ഫാ. തോമസ് കിഴക്കേൽ, ഫാ. മാത്യു കാടൻകാവിൽ, സിസ്റ്റർ റ്റെസി ജോസ്, ജോയി മടികാങ്കൽ ,സിബി കണിയാപടി, ഇമ്മാനുവേൽ വീടൻ, ജെയ്‌സി മാത്യു, ജെയ്‌സമ്മ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
പാലായെ ഇളക്കി മറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികടൻ്റ രണ്ടാം ഘട്ട പര്യടനം
പാലാ: വിഷു തലേന്ന് കണിക്കൊന്ന പൂക്കളുമായി സ്ഥാനാർത്ഥിയെ സ്വീകരിച്ച് പാല. ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയ നൂറുകണക്കിന് ആളുകൾ സ്ഥാനാർത്ഥിക്ക് പൂക്കളും പഴങ്ങളും നൽകി സ്വീകരിച്ചപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്നാണ് സ്ഥാനാർത്ഥി യാത്രയാക്കിയത്. ഇന്ന് രാവിലെ ചേർപ്പുങ്കൽ പള്ളി ജംഗഷനിൽ നിന്നുമാണ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്വീകരണത്തിന് Read More…
ചാഴികാടൻ്റെ പ്രവർത്തന മികവിന് ജനം അംഗീകാരം നൽകും:ജോസ് കെ മാണി
പാലാ: ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം വിജയകരമായി നടപ്പാക്കിയ ചാഴികാടൻ്റെ പ്രവർത്തന മികവിന് വോട്ടർമാർ അംഗീകാരം നൽകി വിജയിപ്പിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി എം.പി.പറഞ്ഞു. ചാഴികാടനെതിരായി സംഘടിതമായി നടന്നുന്ന പ്രചാരണത്തെ എൽ.ഡി.എഫ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.പാലാ നഗരസഭയിൽ ഊരാശാലയിൽ നടത്തിയ കുടുംബ സംഘമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോർജുകുട്ടി ആഗസ്തി, ലീനാ സണ്ണി, സാവിയോ കാവുകാട്ട്, മേരി ഡോമിനിക്, കെ.കെ. ഗിരിഷ് കുമാർ, പി.എൻ പ്രമോദ്, അഡ്വ ജോഷി ത കിടിപുറം, പ്രിൻസ് പാലക്കാട്ടുകുന്നേൽ, Read More…
പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു
പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുന്നോന്നിയിലെത്തിയ ആൻ്റോ ആൻ്റണിയെ സ്വീകരിയ്ക്കാൻ വിഷുക്കണി പൂക്കളുമായി കുരുന്നുകൾ
കുന്നോന്നി : സ്വീകരണത്തിന് കൊഴുപ്പേകാൻ നാസിക്ക് ടോളുമായി കുന്നോന്നിയുടെ പ്രിയതാരങ്ങൾ കോരി ച്ചൊരുയുന്ന മഴയത്തും യു. ഡി. എഫ് സാരഥി ആൻ്റോ ആൻ്റണിയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി കുന്നോന്നി നിവാസികൾ. ഏറെ വൈകിയെത്തിയ ആൻ്റോ ആൻ്റണിയെ വിഷുക്കണി പൂക്കളുമായി സ്വീകരിയ്ക്കാൻ കുരുന്നുകളായ അഭിനയായും തംബുരുവുമെത്തി. മറ്റൊരു കൊച്ചു മിടുക്കനായ ഐവിൻ ഷാജി മുത്തം നല്കിയാണ് ആൻ്റോ ആൻ്റണിയെ സ്വീകരിച്ചത്. സ്വീകരണത്തിൽ വിൽസൻ്റെയും സിൻസൻ്റെയും നേതൃത്വത്തിലുള്ള നാസിക്ക് ടോൾ ശ്രദ്ധേയമായി.
നിയമപാലകരുടെ പേരിൽ തട്ടിപ്പ് ; ജാഗ്രത നിർദേശവുമായി കേരളാ പോലീസ്
പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് Read More…
ശബരിമല വിമാനത്താവളപദ്ധതി: ഏപ്രിൽ 15ന് എരുമേലിയിൽ പൊതു തെളിവെടുപ്പ്
ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 15ന് രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു കോട്ടയം ജില്ലാ കളക്ടർ നടത്തുന്നു. പൊതു ജനങ്ങൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ തെളിവെടുപ്പുവേളയിൽ ഉന്നയിക്കാം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, Read More…
സ്ഥാനാർഥികളുടെ ചെലവ്; കണക്ക് പരിശോധന തുടങ്ങി
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ ആദ്യഘട്ട പരിശോധന പൂർത്തിയായി. ഏപ്രിൽ 11 വരെയുള്ള ചെലവുകണക്കാണ് ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ എം. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ പരിശോധന. മതിയായ ചെലവുരേഖകൾ ഹാജരാക്കാത്തതിന് സ്വതന്ത്ര സ്ഥാനാർഥിയായ പി. ചന്ദ്രബോസിന് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പു നിരീക്ഷണവിഭാഗം ഓരോ സ്ഥാനാർഥിയുടേയും തെരഞ്ഞെടുപ്പ് ചെലവ് ദിവസവും കണക്കാക്കുന്നുണ്ട്. ഇതനുസരിച്ച്ഷാഡോ ഒബ്‌സർവേഷൻ രജിസ്റ്റർ(എസ്.ഒ.ആർ) സൂക്ഷിക്കുന്നു. സ്ഥാനാർഥികളും Read More…