Accident

ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്

പാലാ: ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ പാലാ വഞ്ചിമല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം.

kottayam

വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജമായി. പിറവം നിയമസഭ നിയോജകമണ്ഡലം ഒഴികെയുള്ള കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ സ്വീകരണ/വിതരണകേന്ദ്രങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. എറണാകുളം ജില്ലയിലുൾപ്പെടുന്ന പിറവത്തെ വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ ബുധനാഴ്ചയാണ് പൂർത്തിയായത്.സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് അടക്കം സ്ഥാപിച്ച (കാൻഡിഡേറ്റ് സെറ്റിങ്) വോട്ടിങ് യന്ത്രങ്ങൾ പരിശോധന പൂർത്തിയാക്കി അതത് സ്വീകരണ/വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്കു മാറ്റി സുരക്ഷിതമാക്കി. പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു മുൻപുള്ള അവസാനഘട്ട Read More…

Main News

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാലിലെ ലാബിലേക്ക് അയച്ച് മൂന്ന് സാമ്പിളുകളും പോസിറ്റീവ്

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവൻ താറാവുകളെയും നശിപ്പിക്കും. കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ അടിയന്തിര യോഗം വിളിച്ചു. നാളെ എടത്വാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. Read More…

kottayam

പോളിങ് ഉദ്യോഗസ്ഥർക്ക് രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 18 മുതൽ 20 വരെ

ലോക്‌സഭ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം വ്യാഴാഴ്ച (ഏപ്രിൽ 18) മുതൽ ഏപ്രിൽ 20 വരെ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കും. ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം നൽകുക. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ്-സെക്കൻഡ്-തേഡ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമായി രണ്ടു ബാച്ചുകളിലായാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനകേന്ദ്രങ്ങൾ (നിയമസഭാമണ്ഡലം തിരിച്ച്) ചുവടെ: പാലാ നിയമസഭാമണ്ഡലം: Read More…

poonjar

ഭിക്ഷായാത്രയും ബഹുജന സമ്പർക്ക പരിപാടിയും നടത്തി

പൂഞ്ഞാർ :പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ പൂഞ്ഞാർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പ്രചരണ പരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്വർത്തനഫണ്ട് മരവിപ്പിച്ച നരേന്ദ്രമോദി സർക്കാരിൻ്റെ നടപടിക്കെതിരെ ഭിക്ഷായാത്രയും പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ദുർഭരണവും തുറന്നു കാണിക്കുന്നതിന് ജനസമ്പർക്കപരിപാടിയും നടത്തി. കർഷകകോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു്‌തു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്‌ഡലംപ്രസിഡൻ്റ് ചാർലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ഓൾവിൻ തോമസ്,ഷാൻ്റി എ.ഡി Read More…

kottayam

രാഹുൽ ഗാന്ധി എത്തുന്നത് തനിക്ക് വോട്ട് അഭ്യർഥിക്കാൻ എന്ന ചാഴികാടൻ്റെ പ്രസ്താവന ജങ്ങളോടുള്ള വെല്ലുവിളി: ലിജിൻ ലാൽ

കോട്ടയം: രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ചോദിച്ചു. താൻ ഐഎൻഡി ഐ എമുന്നണിയുടെ ഭാഗമാണെന്നും തനിക്ക് വോട്ട് ചോദിക്കാനാണ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നതെന്നുമുള്ള ചാഴികാടൻ്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഐഎൻഡി ഐഎ സഖ്യത്തിലെ ഇരട്ട സഹോദരങ്ങൾ തമ്മിലാണ് കോട്ടയത്ത് മത്സരം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യ കൂടാരത്തിലെ ഒരേ തൂവൽ പക്ഷികളാണ്. Read More…

kottayam

വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ ഏഴു നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകൾ നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷൻ നടപടികളാണു പൂർത്തിയായത്. ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായത്.റിസർവ് യന്ത്രങ്ങൾ ഉൾപ്പെടെ 4499 വോട്ടിങ് യന്ത്രങ്ങളാണു തെരഞ്ഞെടുത്തത്. 1198 വീതം ബാലറ്റ് Read More…

obituary

പൂവേലിതാഴെ പി പി ജോണി നിര്യാതനായി

പാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി പി ജോണി (53) നിര്യാതനായി. സംസ്കാരം ഇന്ന് (17/04/2024) വൈകിട്ട് നാലിന് നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുധ ജോണി. മക്കൾ: ബിനു പി ജെ , അനുമോൾ പി ജെ. മരുമകൾ: രേഷ്മ.

kottayam

നൂറ്റാണ്ടിന്റെ കരുത്തുമായി കോട്ടയം ജില്ലയിൽ 345 വോട്ടർമാർ

കോട്ടയം ജില്ലയിൽ 100 വയസു പിന്നിട്ട വോട്ടർമാർ ഇക്കുറി 345 പേർ. സ്ത്രീകളാണ് കൂടുതൽ 236 പേർ. പുരുഷന്മാർ 109 പേരും. കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലത്തിലാണ് 100 വയസ് പിന്നിട്ട വോട്ടർമാർ ഏറ്റവും കൂടുതലുള്ളത്, 75 പേർ. ഇതിൽ 48 പേർ സ്ത്രീകളും 27 പേർ പുരുഷന്മാരുമാണ്. 110 വയസിനും 119 വയസിനു ഇടയിൽ പ്രായമുള്ള 10 വോട്ടർമാർ ജില്ലയിലുണ്ട്. ജില്ലയിലെ മറ്റു നിയസഭാ നിയോജക മണ്ഡലങ്ങളിലെ നൂറു പിന്നിട്ട വോട്ടർമാരുടെ കണക്ക് ഇങ്ങനെയാണ്: പാലാ- Read More…

uzhavoor

തോംസൺ പുതിയകുന്നേൽ നാടിന് അഭിമാനമായി

ഉഴവൂർ: സെന്റ് ജോസഫ് എഞ്ചിനീയറിങ്ങ് കോളേജിൽ അവസാന വർഷ ബിടെക് പഠിക്കുന്ന തോംസൺ പുതിയകുന്നേൽ അമേരിക്കൻ കമ്പനിയിൽ 40-60 ലക്ഷം വാർഷിക പാക്കേജ് ഓടെ ജോലി നേടി നാടിനു അഭിമാനം ആയി. ക്യാമ്പസ്‌ പ്ലെസ്‌മെന്റ് നേടി ഈ അഭിമാന നേട്ടം കൈവരിച്ച ഉഴവൂർ സ്വദേശി തോംസണ് നാടിന്റെ അഭിനന്ദനം അറിയിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ എന്നിവർ തോംസണ് എല്ലാവിധ ഭാവുകങ്ങളും നേർന്നു.