കളത്തൂക്കടവ്: Kvves കളത്തൂക്കടവ് യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിറ്റ് പ്രസി.ജോൺസൺ പാറക്കലിൻ്റെ അധ്യക്ഷതയിൽ സെൻ്റ് ജോൺ വിയാ നി ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്നു. സിബി പ്ലാത്തോട്ട0 യോഗത്തിൽ സ്വാഗതം ആശംസിച്ചു. ആദരണീയനായ സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാപ്രസിഡൻ്റുമായ എംകെ.തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്യുകയും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. JKN പണിക്കർ ആശംസ അർപ്പിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ വി സി .ജോസഫ്, സജി മാറാമറ്റം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് Read More…
Author: editor
അവശ്യസർവീസ് വോട്ടെടുപ്പ് തുടങ്ങി
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിനു തുടക്കം. കോട്ടയം ബസേലിയസ് കോളജിലെ പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ ആദ്യദിനം 30 പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി. ഇന്നും,നാളെയും ( ഏപ്രിൽ 21, 22) തീയതികളിലും വോട്ടിങ് തുടരും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. ഫോം 12 ഡി അപേക്ഷ നൽകി അനുമതി ലഭിച്ചവർക്കാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, വകുപ്പിന്റെ/സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം. Read More…
കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് അധ്യാപകന് പരുക്ക്
മൂന്നാനി: കാറിൽ നിന്നിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറുപ്പിച്ച് അധ്യാപകന് പരുക്ക്. പരുക്കേറ്റ അധ്യാപകൻ പൂഞ്ഞാർ സ്വദേശി സാബുമോൻ തോമസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാനി ഭാഗത്ത് വച്ചായിരുന്നു അപകടം.
ജനകീയ സർവേയിൽ ചാഴികാടൻ ബഹുദൂരം മുന്നിലെന്ന് ജോസ് കെ. മാണി എംപി
പാലാ: ജനകീയ സർവേകളിലും പ്രചരണത്തിലും തോമസ് ചാഴികാടൻ ബഹുദൂരം മുന്നിലാണെന്ന് കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. പാലാ നഗരസഭാ പ്രദേശത്ത് തോമസ് ചാഴികാടന്റെ റോഡ് ഷോ ഊരാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ജോസഫ് ഗ്രൂപ്പിൽ നിന്ന് നേതാക്കളും അണികളും കൂട്ടത്തോടെ വിട്ടുപോകുന്നതിൽ എൽഡിഎഫിനെതിരെ പ്രതിഷേധിച്ചിട്ട് എന്തുകാര്യമാണുള്ളതെന്നും ജോസ് കെ. മാണി ചോദിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നതെന്നും അക്രമികളെ സഹായിക്കുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കനത്ത മഴയിലും തളരാത്ത Read More…
അരുവിത്തുറ വല്യച്ചന് നേർച്ചയായി ഏലയ്ക്കാമാലയും കുരുമുളകും
അരുവിത്തുറ: 1960-70ത് കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക തകർച്ചയും പട്ടിണിയും ഉണ്ടായപ്പോൾ മീനച്ചിൽ താലൂക്കിൽ നിന്നും ഹൈറേഞ്ചിലേയ്ക്കും മാലബാറിലേയ്ക്കും കുടിയേറിപ്പോയ നസ്രാണികൾക്ക് (മാർതോമ്മാ നസ്രാണികൾ) ആകെയുണ്ടായിരുന്ന മനോധൈര്യം അരുവിത്തുറ വല്യച്ചനിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു. ഹൈറേഞ്ചിലും മലബാറിലും കുടിയേറി കാടുവെട്ടി തെളിച്ച് കൃഷി ചെയ്യുമ്പോൾ അവർക്കുണ്ടായ പ്രതിസന്ധികളെ മറികടക്കുവാനുള്ള ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ മാത്രമായിരുന്നു. അവരുടെ കഠിനാധ്വാനത്തിന്റെ ഒരു ഭാഗം വല്യച്ചന് കൊടുക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും വേണ്ടി എല്ലാ വർഷവും പെരുന്നാളിനും വല്യച്ചന്റെ സവിധത്തിൽ അവർ Read More…
പറത്താനം അടമ്പക്കല്ലേൽ അന്നമ്മ ചാക്കോ നിര്യാതയായി
മുണ്ടക്കയം :പറത്താനം അടമ്പക്കല്ലേൽ പരേതനായ എ.ജെ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ( 96) നിര്യാതയായി. സംസ്കാരം 22-04-2024 തിങ്കൾ) 9.30 am ന് ഭവനത്തിൽ നിന്നും ആരംഭിച്ച് പറത്താനം വ്യാകുല മാതാപള്ളിയിൽ ‘പരേത കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി പറത്താനം, അച്ചാമ്മ മേരിക്കുട്ടി, സിസ്റ്റർ അനിത CMC വാർഡ1, റോസമ്മ, Sr.ക് ളയർSMC ഉജയിൻ, Sr. ആനി S.M.S. ഊന്നുകല്ല്, ലിസി, പരേതരായ AC ജോസഫ് Sr. എൽസി SMC. മരുമക്കൾ : കുര്യാച്ചൻകീരഞ്ചിറ അമലഗിരി, റ്റോമിവടക്കേത്ത് Read More…
പൊൻകുന്നം KSRTC യിൽ നിന്നും ഉല്ലാസ യാത്രകൾ ആരംഭിച്ചു
പൊൻകുന്നം :പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ ഇനി ഉല്ലാസ യാത്രകൾ പോകാം. അതും ആനവണ്ടിയുടെ സൈഡ് സീറ്റിൽ കാഴ്ചകൾ ആസ്വദിച്ച്. മലമുകളിലെ കാറ്റിന്റെ കോട്ടയിലേയ്ക്ക്, കാറ്റാടി പാടങ്ങളുടെ വശ്യതയിൽ തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന പോലെ കണ്ടാസ്വദിക്കാവുന്ന മനസിന് സന്തോഷം നൽകുന്ന ചതുരംഗപാറയിലേയ്ക്ക് ആണ് ആദ്യ യാത്ര. തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മലക്കപ്പാറയ് യാത്രക്കുള്ള നിയന്ത്രണം ഇല്ലാതാകുന്നതോടെ അതിരപ്പള്ളി വാഴച്ചാൽ’ വട്ടവട യാത്രകളും പൊൻകുന്നത്തു നിന്നും ഓപ്പറേറ്റ് ചെയ്യും.. ആദ്യ യാത്രയായ ചതുരംഗപ്പാറ യ്ക്കുള്ള ടിക്കറ്റ് വിൽപ്പന Read More…
അരുവിത്തുറ തിരുനാൾ; കൊടിയേറ്റും നഗരപ്രദക്ഷിണവും :ഏപ്രിൽ 22 ന്
അരുവിത്തുറ: പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും ഒത്തു ചേരുന്ന വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി. മുത്തുകുടകളാലും കൊടി തോരണങ്ങളാലും വൈദ്യൂത ദീപങ്ങളാലും പള്ളിയും പരിസരവും പ്രദക്ഷിണ വീതികളും വർണ്ണാഭമായി. ഏപ്രിൽ 22 ന് വൈകുന്നേരം 5.45ന് കൊടിയേറുന്നതോടെ തിരുന്നാൾ ആഘോഷം ആരംഭിക്കും. 6 മണിക്ക് പുറത്തു നമസ്കാരം. തുടർന്ന് 6.30ന് 101 പൊൻകുരിശുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക് നഗരപ്രദക്ഷിണം. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ടൗണിലുടെ വടക്കേക്കര കുരിശുപള്ളിയിൽ Read More…
കാറും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരുക്ക്
മുണ്ടക്കയം: കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ.എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുണ്ടക്കയത്ത് ബൈപാസ് റോഡിൽ വച്ചായിരുന്നു അപകടം.
മുതിർന്ന വോട്ടർമാരെ ആദരിച്ചു
പാലാ : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പോളിങ് ഉയർത്തുന്നതിനായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബൂത്ത് ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി പാലാ, കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലങ്ങളിലെ മുതിർന്ന വോട്ടർമാരെ ആദരിച്ചു. പാലാ മണ്ഡലത്തിലെ 117-ാം നമ്പർ ബൂത്തിലെ മുതിർന്ന വോട്ടറും മുതിർന്ന പൗരന്മാരുടെ സംരക്ഷണകേന്ദ്രം ദയാഭവനിലെ അന്തേവാസിയുമായ സേവ്യർ മൈക്കിളിനെ പാലാ നിയോജകണ്ഡലം ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ ആദരിച്ചു. ദയാഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്ക് Read More…