Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

പൂവത്തോട് : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി അനിൽ തോമസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ പൂവത്തോട് ഭാഗത്തു വച്ചായിരുന്നു അപകടം.

aruvithura

അരുവിത്തുറ വെല്ലിച്ചൻ്റെ അനുഗ്രഹം വാങ്ങി സുരേഷ് ഗോപി

അരുവിത്തുറ: ഇന്നലെ രാത്രി പത്തരയോടെയാണ് സുരേഷ് ഗോപി അരുവിത്തുറ പള്ളിയിൽ എത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജും വൈദികരും ചേർന്ന് അദ്ധേഹത്തെ സ്വീകരിച്ചു. പള്ളിയുടെ പുറത്തു സ്ഥാപിച്ചിരിക്കുന്ന നിലവിളക്കിൽ എണ്ണ ഒഴിച്ചതിനു ശേഷം അരുവിത്തുറ വെല്ലിച്ചൻ്റെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിച്ചു. സുരേഷ് ഗോപിയെ കണ്ട് അടുത്തു ചെന്ന കുട്ടികളോടും മുതിർന്നവരോടും കുശലാന്വേഷണം നടത്തി സെൽഫിയും എടുത്താണ് അദ്ധേഹം മടങ്ങിയത്.

aruvithura

ആചാരങ്ങളും പാരമ്പര്യങ്ങളും മുറകെ പിടിക്കുന്ന തിരുനാൾ: അരുവിത്തുറ തിരുനാൾ

അരുവിത്തുറ:  തിരുനാളുകൾ എല്ലാം ആചാരങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും അരുവിത്തുറ തിരുനാൾ എന്നും വേറിട്ട് നിൽക്കുന്നതായി നമ്മുക്ക് കാണാൻ സാധിക്കും. നമ്മുടെ നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളുകളായിട്ടാണ് അരുവിത്തുറ തിരുനാൾ അറിയപ്പെടുന്നത്. വേനൽ കാലം അവസാനിക്കുന്നതിനു മുൻപ് ഉള്ള മേടത്തിൽ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാൾ (ഏപ്രിൽ 23, 24, 25 മേടം 10, 11, 12 ). ലോകമ്പൊടുമുള്ള ക്രിസ്താനികൾ വല്യച്ചൻ്റ ദിനമായി ആചരിക്കുന്ന ഏപ്രിൽ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികൾ Read More…

kottayam

കോട്ടയം ജില്ലയിൽ ആൾക്കൂട്ടവും റാലിയും വിലക്കി കളക്ടർ ഉത്തരവിറക്കി

കോട്ടയം : 48 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്‌നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയപരിധിയിൽ കോട്ടയം ജില്ലയിൽ അനധികൃത ആൾക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐ.പി.സി. 141-ാം വകുപ്പ് പ്രകാരം നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കുന്നതാണ് 141-ാം വകുപ്പ്. ബുധൻ (ഏപ്രിൽ 24) വൈകിട്ട് ആറുമണി മുതൽ വിലക്ക് ബാധകമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു Read More…

erattupetta

ആവേശകടലിൽ കൊട്ടികയറി എൽഡിഎഫ് കൊട്ടികലാശം

ഈരാറ്റുപേട്ട : പത്തനംതിട്ടയിൽ ഇത്തവണ ഐസക്ക് എന്ന മുദ്രവാക്യത്തിന്റെ ആർപ്പ് വിളിയിൽ ഈരാറ്റുപേട്ടയെ ചെങ്കടലാക്കി എൽഡിഎഫ് കൊട്ടികലാശം. കണ്ടു നിന്നവരെയും പ്രവർത്തകരെയും ഒരേ പോലെ ആവേശത്തിലാക്കി. മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും കൊട്ടികലാശങ്ങൾ നടന്നു. ഓരോ പഞ്ചായത്തുകളിലും ഇരുചക്രം ഉൾപ്പടെ വിവിധ വാഹനങ്ങളുടെ റാലിയും നടത്തി. വൈകിട്ട് അഞ്ചരയോടെ വിവിധ പഞ്ചായത്തുകളിലെ വാഹനവും പ്രവർത്തകരും ഈരാറ്റുപേട്ടയിലെത്തിയത്തോടെ ഈരാറ്റുപേട്ട ചെങ്കടലായി മാറി. എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കുര്യാക്കോസ് ജോസഫ്, Read More…

aruvithura

പകൽ പ്രദക്ഷിണം ഭക്തിനിർഭരമായി

അരുവിത്തുറ:  വിശുദ്ധ ഗീവർഗീസ്  സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം.  പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.  ആയിരക്കണക്കിനാളുകളാണ് വല്യച്ചന്റെ അനുഗ്രഹം തേടിയെത്തിയത്.  രാവിലെ 8ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ  തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ഭക്തിയാധരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന Read More…

kanjirappalli

വോട്ട് ചെയ്യുന്നവർക്ക് ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ പ്രത്യേക നിരക്കിളവുകളുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ഹോസ്‌പിറ്റൽ

കാഞ്ഞിരപ്പളളി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അവകാശം വിനിയോഗിക്കുന്നവർക്ക് വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ നിലവിലുള്ള നിരക്കിളവിനൊപ്പം 10% അധിക നിരക്ക് ഇളവ് നൽകി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ. പാക്കേജിൽ വിവിധ ലാബ് പരിശോധനകൾ, സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ഡയറ്റിഷ്യൻ കൺസൽട്ടേഷൻ എന്നിവയും ലഭ്യമാകും. കുട്ടികൾക്കായി പ്രത്യേക പീഡിയാട്രിക് പാക്കേജ്, മുതിർന്ന പൗരന്മാർക്കായി ജെറിയാട്രിക് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നിവയും ലഭ്യമാണ്. 2024 മെയ് 04 വരെ പ്രത്യേക നിരക്കിളവുകൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും മുൻ‌കൂർ ബുക്കിംഗ് Read More…

pala

കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്

പാലാ :മാർ സ്ലീവാ മെഡിസിറ്റിയിലെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികളിലെ പഠന വൈകല്യം, പഠന പിന്നോക്കാവസ്ഥ എന്നിവ പരിശോധിക്കുന്നതിനായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 27 (ശനിയാഴ്ച) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും. ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ കുട്ടികളുടെ വി​ദ​ഗ്ദർ പരിശോധനകൾക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ – 8281699263.

Main News

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

‘ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചിടും. ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപനശാലകളും ബാറുകളും ബിയർ പാർലറുകളും അടച്ചിടുന്നത്. റീ Read More…

aruvithura

അരുവിത്തുറ വല്യച്ചൻ്റെ തിരുസ്വരൂപം അത്ഭുത രൂപം

അരുവിത്തുറ:  ഏതാണ്ട് 700 വർഷങ്ങൾക്ക് മുൻപ് നിലയ്ക്കലിൽ ഉണ്ടായ ആക്രമണകാലത്ത് അവിടെ നിന്ന് അരുവിത്തുറയിലേക്ക് കുടിയേറി പാർത്ത സുറിയാനി ക്രിസ്താനികൾ കൊണ്ടുവന്നുവെന്ന് വിശ്വസിക്കുന്ന തിരുസ്വരൂപമാണ് അരുവിത്തുറ പള്ളിയിലുള്ള വി.ഗീവർഗീസ് സഹദാ (അരുവിത്തുറ വല്യച്ചൻ). അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അത്ഭുത പ്രവർത്തകനായി rവനായി ആണ് സഹദാ അറിയപ്പെടുന്നത് . തിരുസ്വരുപത്തിൻ്റെ ജീവൻ തുടിക്കുന്ന ഭാവം ആരേയും ആകർഷിക്കുന്ന സവിശേഷതയാണ്. ഈ അത്ഭുത രൂപം യാതൊരു മാറ്റവും കൂടാതെ ഏതാണ്ട് 700 കൊല്ലമായി അരുവിത്തുറയിൽ സ്ഥിതി ചെയ്യുന്നു. ഏതെങ്കിലും ഒരു കലാകാരൻ Read More…