പാലാ: മെയ് 16 ന് നടക്കുന്ന മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി പാനൽ മത്സരിക്കും. പ്രാഥമിക കാർഷിക വായ്പ്പാ സംഘങ്ങളിൽ നിന്നും ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധി കളായി ജോസ്.പി.മറ്റം (കൊഴുവനാൽ സർവീസ് സഹ. ബാങ്ക്)ജോർജ് സിറിയക് (കുടക്കച്ചിറ സർവീസ് സഹ. ബാങ്ക്) റോജിൻ തോമസ് (തലപ്പലം സർവീസ് സഹ. ബാങ്ക്) എന്നിവർ സ്ഥാനാർഥികളായി. ഇതര സംഘങ്ങളുടെ ഭരണസമിതിയിൽ നിന്ന് ജോർജ് ജോസഫ് Read More…
Author: editor
മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ) നിര്യാതയായി
കാഞ്ഞിരപ്പള്ളി:പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ-70) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 08/05/2025 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ. മക്കൾ : സിബി ജോസഫ് , സിജോ ജോസഫ്. മരുമക്കൾ : ജിഷ സിബി (പാലമ്പ്ര) , ആശ സിജോ (പൊന്മല)
ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം മേയ് 9ന് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എം.എൽ.എ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം മെയ് 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. Read More…
മുണ്ടക്കയം കോയിയ്ക്കൽ ഇല്ലത്ത് സർപ്പപൂജ നടത്തി
മുണ്ടക്കയം: അഖില ഭാരത അയ്യപ്പ സേവാ സംഘം 205-ാം നമ്പർ പാറത്തോട് ശാഖ ശ്രീ ഭുവനേശ്വരി – ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുണ്ടക്കയം കോയിയ്ക്കൽ ഇല്ലത്ത് ബ്രഹ്മശ്രീ തുളസീധരൻ പോറ്റിയുടെ കാർമ്മികത്വത്തിൽ സർപ്പപൂജ നടത്തി.
ഓപ്പറേഷൻ സിന്ദൂർ: ‘കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ’; മുഖ്യമന്ത്രി
തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഇല്ലാതാക്കാൻ നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം പഹല്‍ഗാം ഭീകരാക്രമത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്. ഇരുപത്തിനാല് Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പരുക്ക്
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങളായ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ ശാന്തി സെബാസ്റ്റ്യൻ (63) നോഹ ഡെബി ജോൺ ( ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്. 3.30യോടെ മരങ്ങാട്ട്പള്ളിക്കു സമീപമായിരുന്നു അപകടം.
ഓപ്പറേഷൻ സിന്ദൂർ; രാജ്യം അതീവ ജാഗ്രതയിൽ, വിദേശ സന്ദർശനം മാറ്റിവെച്ച് പ്രധാനമന്ത്രി
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദർശനം മാറ്റിവെച്ചു. മെയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്സ് സന്ദർശനമാണ് മാറ്റിവെച്ചത്. നേരത്തെ മെയ് 9 ന് നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വ്യാദിമിർ പുടിൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ പെഹൽഗാം ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ ഈ സന്ദർശനം പ്രധാനമന്ത്രി മാറ്റിവെക്കുകയായിരുന്നു. പാകിസ്ഥാൻ ഭീകരരുടെ താവളങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാതാമ്പുഴ സ്വദേശി ഇമ്മാനുവൽ ഏബ്രഹാമിനെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30യോടെ ചേർപ്പുങ്കലിനു സമീപത്തു വച്ചായിരുന്നു അപകടം.
പാലാ രൂപത മിഷനറി സംഗമം മേയ് 10ന് പ്രവിത്താനം മാർ ആഗസ്തിനോസ് ഫൊറോന പളളിയിൽ
പാലാ: പാലാ രൂപതയിൽ നിന്നുളള മിഷനറിമാർ ഈ രൂപതയുടെ ആഴമാർന്ന ക്രൈസ്തവ വിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ് “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേകുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ 12000 ത്തിലേറെ സന്യാസിനിമാർ! ഈശോയ്ക്കുവേണ്ടി ജീവിതം നൽകിയ 2700 ലേറെ സന്യാസ സഹോദരങ്ങൾ! ഇവരിൽ തന്നെ 6200 ൽ പരം പേർ മറ്റു ഭൂഖണ്ഡങ്ങളിലെ 100 ലേറെ രാജ്യങ്ങളിലായി പ്രേഷിത പ്രവർത്തനം Read More…
കോട്ടയം കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം; കൊലപാതകമെന്ന് സൂചന
കറുകച്ചാല്‍: യുവതിയെ കാറിടിച്ചു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ചൊവ്വാഴ്ച രാവിലെ 9നു ജോലിക്കു പോകുമ്പോൾ വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിലാണ് അപകടം. വാഹനമിടിച്ച് അബോധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാർ കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഴിയിലൂടെ നടന്നു പോയിരുന്ന നീതുവിനെ ഒരു ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് Read More…










