Accident

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോ യാത്രികൻ പൊൻകുന്നം സ്വദേശി ജസ്റ്റിൻ ജോസഫിനെ ( 22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ പാലാ – പൊൻകുന്നം റൂട്ടിൽ അട്ടിക്കൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.

general

പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂലമറ്റം സെൻറ് ജോർജ് മൂന്ന് അവാർഡുകളുടെ തിളക്കത്തിൽ

മൂലമറ്റം : പ്ലാറ്റിനം ജൂബിലി വർഷത്തിൽ സെൻറ് ജോർജ് യു.പി സ്കൂൾ മൂന്ന് അവാർഡുകളുടെ തിളക്കത്തിൽ. പാലാ കോർപ്പറേറ്റിൻ്റെ അവാർഡുകളാണ് സ്കൂളിനെ തേടിയെത്തിയത്. മികച്ച കാർഷിക പ്രവർത്തനം, അധിക നൈപുണ്യ വികസനം എന്നിവയ്ക്ക് പുറമെ മികച്ച ടീച്ചർ കോ – ഓർഡിനേറ്റർ അവാർഡ് ഈ സ്കൂളിലെ അധ്യാപിക യായ ജാസ്മിസ് ജോസിനും ലഭിച്ചു. പാലാ കത്തീഡ്രൽ ബിഷപ് വയലിൽ പാരീഷ് ഹാളിൽ നടന്ന അധ്യാപക മഹാ സംഗമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസിനും Read More…

crime

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി ; നാളെ ശിക്ഷ വിധിക്കും

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ പ്രതി തന്നെ ചെയ്താണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കോട്ടയം സെഷൻസ് കോടതി നാളെ ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യൂ സ്കറിയ എന്നിവരെ വെടിവച്ചു കൊന്നുവെന്നാണ് കേസ്. ഒന്നരവർഷം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം ,അതിക്രമിച്ചു കടക്കൽ,ആയുധം ദുരുപയോഗം ചെയ്യൽ, ആയുധം Read More…

kozhuvanal

കൊഴുവനാൽ സെന്റ്.ജോൺ നെപുംസ്യാൻസ് സ്കൂളിൽ ഗ്ലോറിയ 2024

കൊഴുവനാൽ: സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2024 ന് വേദിയൊരുങ്ങി. ഇരുപതാം തീയതി നടക്കുന്ന വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി പുൽക്കൂടും ക്രിസ്മസ് ട്രീയും തയ്യാറാക്കാനുള്ള ഉത്സാഹത്തിലാണ് വിദ്യാർത്ഥികൾ. രാവിലെ 10.30 ന് ആരംഭിക്കുന്ന ക്രിസ്മസ് കൂട്ടായ്മയിൽ കൊഴുവനാൽ സെന്റ് ജോൺ നെപുസ്യാനസ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. ജെയിംസ് ആണ്ടാശ്ശേരിയിൽ ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് കുട്ടികളുടെ കരോൾ ഗാന മത്സരം, പാപ്പാ മത്സരം, സദ് വാർത്ത Read More…

teekoy

കാട്ടുമൃഗങ്ങളുടെ ശല്യം ; ശക്തമായ നടപടികളുമായി തീക്കോയി ഗ്രാമപഞ്ചായത്ത്

തീക്കോയി : ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃഷിക്കാരുടെയും അംഗീകൃത ഷൂട്ടർമാരുടെയും യോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിട്ടുള്ള 15 ഓളം ഷൂട്ടർമാർ യോഗത്തിൽ പങ്കെടുത്തു. വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഷൂട്ടർമാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തും. ഷൂട്ടർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അടങ്ങിയ ലിസ്റ്റ് പഞ്ചായത്ത് കർഷകർക്കായി പ്രസിദ്ധീകരിക്കും. ജനപ്രതിനിധികൾ, ഷൂട്ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കർഷകർ, Read More…

kottayam

കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ നടന്നു

ഏറ്റൂമാനൂർ: കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ കെ റ്റി യു സി ബി കോട്ടയം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ സുനു സി പണിക്കരുടെ അധ്യക്ഷതയിൽ ഏറ്റുമാനൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ: കെവിൻ ജോസഫ് യോഗത്തിന് സ്വാഗതം ആശംസിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ മനോജ് കുമാർ മഞ്ചേരിയിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിനെ കുറിച്ചുള്ള കാര്യങ്ങളും, തെക്കൻ മേഖലാ സമ്മേളനത്തെ കുറിച്ചും, ക്ഷേമനിധിയിൽ Read More…

general

കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു

ഇലക്കാട് : കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു. മേഖലയിലെ 11 യൂണിറ്റുകളിൽ നിന്നും 70 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം വിജയപുരം രൂപത സഹായ മെത്രാൻ അഭി. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്‌ – എബിൻ ജോസഫ് (പാലാ യൂണിറ്റ്), വൈസ് പ്രസിഡന്റ്‌ – ഷെറിൻ കെ സി (മണ്ണക്കനാട് യൂണിറ്റ്), സെക്രട്ടറി – ധന്യ മോഹൻരാജ് (വെട്ടിമുകൾ Read More…

pala

42 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42 മത് ബൈബിൾ കൺവൻഷന് ഇന്ന് പാലാ സെൻ്റ് .തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിയും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ വെരി. റവ. ഫാ. മാത്യു പുല്ലുകാലായിലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും. വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് വികാരി ജനറാൾ മോൺ.ജോസഫ് മലേപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ജോസഫ് തടത്തിൽ (സീനിയർ), ഫാ.സഖറിയാസ് ആട്ടപ്പാട്ട്, ഫാ.ക്രിസ്റ്റി Read More…

aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ 2024ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോളേജ് അങ്കണത്തിൽ മനോഹരമായ പുൽക്കൂട് ഒരുക്കി. ക്രിസ്മസ്സ് കേക്ക് മുറിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമായത് വിദ്യാർഥികൾക്കായി പുൽക്കൂട് മത്സരവും സന്താ മൽത്സരവും ക്രിസ്മസ് കരോളും മറ്റ് കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആഘോഷ പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ Read More…

pala

ഹെഡ് പോസ്റ്റോഫീസ് ധർണ്ണ നടത്തി

പാലാ: കേന്ദ്ര സർക്കാർ സർവ്വശിക്ഷാ കേരളയോടു കാണിക്കുന്ന അവഗണനയ്ക്കും വിവേചനത്തിനും എതിരെ കെ.എസ്.ടി.എ യുടെയും കെ.ആർ.റ്റി.എ യുടെയും നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി. സി.ഐ റ്റി യു.പാലാ ഏരിയാ സെക്രട്ടറി റ്റി.ആർ വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അശോക് ജി.അധ്യക്ഷത വഹിച്ചു. അനിത സുശീൽ, കെ.രാജ് കുമാർ, അനുശ്രീ സി.കെ,അനീഷ് നാരായണൻ, ലിജോ ആനിത്തോട്ടം, പ്രമോദ് കെ.വി ,അനൂപ് സി. മറ്റം എന്നിവർ പ്രസംഗിച്ചു.