general

“സഭയുടെ മംഗളവാർത്തയാണ് പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചനെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ്”

സഭയുടെ മംഗളവാർത്ത ദിനമായ 1883 മാർച്ച്‌ 25 നു കടപ്ലാമറ്റം സെന്റ് മേരീസ് ഇടവകയിൽ ജനിച്ച പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിന്റെയും മംഗള വാർത്തയായിരുന്നുവെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ് അച്ചന്റെ 67-ാം ചരമവാർഷിക ദിനത്തിലെ വിശുദ്ധ കുർബാന മധ്യേയുള്ള സന്ദേശത്തിൽ വിശ്വാസികളോട് പറയുകയുണ്ടായി. പരിശുദ്ധ അമ്മയുടെ ഭക്തനായിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 07 ന് ഈ ലോകത്തോട് വിടപറഞ്ഞ വേളയിൽ Read More…

mundakkayam

മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണം : നിർമ്മാണ ഉദ്ഘാടനം നടത്തി

മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്തിന് കീഴിൽ പുത്തൻ ചന്തയിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ പെടുത്തി കായിക വകുപ്പിൽ നിന്നും 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒരുകോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തുന്നത്. സ്റ്റേഡിയം നവീകരണത്തിന്റെ Read More…

general

ചെണ്ടുമല്ലി പൂവ് ( ബന്തി പൂവ്) വിളവെടുപ്പ് ഉദ്ഘാടനം

നരിയങ്ങാനം ചെറുശ്ശേരിയിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ചെണ്ടുമല്ലി പൂവ് ( ബന്തി പൂവ് )വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പറും വൈസ് പ്രസിഡണ്ടുമായ സ്റ്റെല്ല ജോയി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ആരതി രാജ് k. എന്നിവർ പങ്കെടുത്തു. ഇവിടെ വന്ന് എല്ലാവരും വന്ന് ഫ്രീയായി ഫോട്ടോ എടുക്കാം, ഫോട്ടോഷൂട്ട് ചെയ്യാം. പൂക്കളും, തൈകളും വാങ്ങാം.ഉടമ : Bibin george.Ph : 8921711723

pala

അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടതു കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ: അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടതു കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ചു പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയും മിനിട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറുമായ യുവാവാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒന്നര വർഷം മുമ്പ് റാന്നി -മണിമല റൂട്ടിൽ വച്ചാണ് യുവാവ് അപകടത്തിൽപെട്ടത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു Read More…

obituary

വരകുകാലായിൽ വി.എം.ജോസഫ് നിര്യാതനായി

പെരിങ്ങുളം: വരകുകാലായിൽ വി.എം.ജോസഫ് (അപ്പച്ചൻ-82) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2ന് സഹോദരൻ ജോസിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പെരിങ്ങുളം തിരുഹൃദയ പള്ളിയിൽ. ഭാര്യ: അരുവിത്തുറ മണ്ഡപത്തിക്കുന്നേൽ അച്ചാമ്മ. മക്കൾ: സിബി, മിനി, ജിമ്മി, സിസ്റ്റർ സിസിൽ മരിയ (ജർമനി). മരുമക്കൾ: മോളി പോർക്കാട്ടിൽ പൂവത്തോട്, റോയി ആറുപറയിൽ മിത്രക്കരി, അമ്പിളി പുതുപറമ്പിൽ മംഗളഗിരി.

obituary

വലിയവീട്ടിൽ ഇബ്രാഹിം കുട്ടി നിര്യാതനായി

ഈരാറ്റുപേട്ട :വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി (75) അന്തരിച്ചു. ഭാര്യ: സഫിയ നാകുന്നത്ത് കുടുംബാംഗം. മക്കൾ: നാസറുദ്ദിൻ,ഷൈല, സൈറ, സൗമി, സമദ്, തൽഹത്ത്. മരുമക്കൾ: സലീം, ഷിഹാബ്, അനസ് നാസർ (കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്), ഷാഹിദ, ഷാഹിന, ജസ്ന. ഖബറടക്കം ശനിയാഴ്ച 10 മണിക്ക് ഈരാറ്റുപേട്ട നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.

pala

ഇടയാറ്റ് സ്വയംഭൂ: ബാലഗണപതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ണിയൂട്ടും നാളെ

പാലാ: ഇടയാറ്റ് സ്വയംഭൂ: ബാലഗണപതിക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ണിയൂട്ടും നാളെ നടക്കും. അമ്മയുടെ മടിയിൽ ഇരി ക്കുന്ന ബാലഭാവത്തിലുള്ള ഗണപതിയാണ് ക്ഷേത്രത്തി ലെ പ്രധാന പ്രതിഷ്‌ഠ. അതിനാൽ കുട്ടികൾകൾക്കായി നടത്തുന്ന ഉണ്ണിയൂട്ടിന് ഇവിടെ വലിയ പ്രാധാന്യമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആറ് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഉണ്ണിയൂട്ട് നടത്തുന്നത്. രാവിലെ 5 മുതൽക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ,6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി തുരുത്തിയിൽ ഇല്ലം കണ്ണൻ നമ്പൂതിരിയും Read More…

kuravilangad

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സജി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ്മോൻ വി. ജി. ഉദ്ഘാടനം നിർവഹിച്ചു. ഡോ. സജി അഗസ്റ്റിൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് കവളമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, ഡോ. ടീന സെബാസ്റ്റ്യൻ, ഡോ. സരിത കെ. ജോസ്, ഡോ. സൈജു തോമസ്, അസോസിയേഷൻ സെക്രട്ടറി ആദിത്യാ Read More…

ramapuram

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച്

വാകക്കാട് : രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം (ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ- ഐടി മേള ) വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടത്തും. ഇതോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ മുഖ്യപ്രഭാഷണം നടത്തി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാർലി ഐസക്, Read More…

Main News

2 മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ; ഈ മാസം 11ാം തീയതി മുതൽ വിതരണം ചെയ്യും

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനം. തുക അനുവദിച്ചുകൊണ്ടുളള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11ാം തീയതി മുതൽ പെൻഷൻ‌ വിതരണം ചെയ്ത് തുടങ്ങും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ Read More…