നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഒന്നാം Read More…
Author: editor
മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണ്ണമായും തള്ളുന്നു : ജോസ് കെ മാണി
മുന്നണിമാറ്റം സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകളെ കേരള കോണ്‍ഗ്രസ് (എം) പൂര്‍ണ്ണമായും തള്ളുന്നു. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും, അസംബ്ലി തെരെഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഭിമാനകരമായ വിജയം സമ്മാനിക്കാന്‍ പാര്‍ട്ടി ഘടകങ്ങളെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുകയാണ്. മലയോരമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് Read More…
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ Read More…
സർക്കാർ ആരോഗ്യ സംവിധാനം വൻ പരാജയം: തോമസ് കല്ലാടൻ
ഈരാറ്റുപേട്ട: നമ്മുടെ സർക്കാർ ആരോഗ്യ സംവിധാനം വൻ പരാജയമാണ്. കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം ഇത് ശരിവെക്കുന്നു. കൂട്ട് ഉത്തരവാദിത്തം നഷ്ടപ്പെട്ട ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. മന്ത്രി സജി ചെറിയാൻ സർക്കാർ ആരോഗ്യ സംവിധാനത്തെ തള്ളി പറയുന്നു. സർക്കാർ ആശുപത്രിയിലെ ചിക്ത്സ എന്റെ ജീവൻ നഷ്ടപ്പെടുത്തുമായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് എന്റെ ജീവൻ തിരിച്ച് നൽകിയത് സജി ചെറിയാൻ പറയുന്നു. വെറും പി.ആർ വർക്കിലൂടെ കെട്ടി പടുത്ത നമ്പർ വൺ ആരോഗ്യ സംവിധാനം കോട്ടയം മെഡിക്കൽ Read More…
ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം
കോട്ടയം :ജില്ലയില്‍ പലയിടത്തും ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. മലിനമായ ആഹാരവും കുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ,ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരവേദനയോടു കൂടിയ പനി,തലവേദന,ക്ഷീണം,ഓക്കാനം,ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും. മലിനമായ ജല സ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത Read More…
കോമ്രേഡ്സ് മാരത്തൺ: ക്രമാനുഗതമായ ഇരട്ട മെഡലിന്റെ തിളക്കത്തിൽ സുനി ആൻ സെബാസ്റ്റ്യൻ
മറ്റക്കര: ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന 98-ാമത് കോമ്രേഡ്സ് മാരത്തണിൽ ഇരട്ട മെഡൽ നേട്ടവുമായി മുംബൈയിൽ നിന്നുള്ള മലയാളി വനിത സുനി ആൻ സെബാസ്റ്റ്യൻ. കോമ്രേഡ്സ് മാരത്തൺ ദക്ഷിണാഫ്രിക്കയിലെ ദർബൻ, പീറ്റർ മാരിറ്റ്സ്ബർഗ് എന്നീ നഗരങ്ങൾക്കിടയിലുള്ള മലനിരക്കുകൾക്കിടയിലൂടെയുള്ള 90 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് നടത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തിനായിരത്തിൽ പരം ഓട്ടക്കാർ ഇതിൽ പങ്കെടുക്കാറുണ്ട്. 417 ഇന്ത്യക്കാർ പങ്കെടുത്ത ഈ വർഷത്തെ മാരത്തണിൽ 11 മണിക്കൂർ 41 മിനിട്ടിലാണ് സുനി നിശ്ചിത ദൂരം താണ്ടിയത്. കഴിഞ്ഞ വർഷവും Read More…
ചെറുകരത്താഴെ സുശീലാദേവി അന്തരിച്ചു
പൂഞ്ഞാർ: പാലാ കടപ്പാട്ടൂർ ചെറുകരത്താഴെ പരേതനായ സോമനാഥൻ നായരുടെ ഭാര്യ സുശീലാദേവി (72) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (08/07/25) ഉച്ചക്ക് 12 ന് പനച്ചിപ്പാറ നീറന്താനത്ത് വേണുഗോപാലിന്റെ വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സജു, സിജു (മെമ്പർ, മുത്തോലി ഗ്രാമ പഞ്ചായത്ത്). മരുമക്കൾ :വേണുഗോപാൽ പനച്ചിപ്പാറ, രാജി, ആരണ്യ.
കളരിയമ്മാക്കൽ പാലത്തിന് വഴിതെളിയുന്നു
പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് പൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം ഘട്ടം പാലാ റിംങ് റോഡിൻ്റെ അവസാന ഭാഗത്തുള്ള കളരിയമ്മാക്കൽ പാലത്തിന്റെ അപ്പ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനത്തിനായുള്ള നടപടികൾ ആരംഭിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു. അപ്രോച്ച് റോഡ് നിർമാണത്തിനായുള്ള 13 കോടിയുടെ സർക്കാർ ഭരണാനുമതി നേരത്തെ നൽകിയിരുന്നു.. സമീപന പാത പൊതുമരാമത്ത് നിരത്തു Read More…
വിജയോൽസവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും
മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും 11/7/25 10 രാവിലെ 10 ന് പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. അഡ്വ : ശുഭേഷ് സുധാകരൻ കോട്ടയംജില്ലാ പഞ്ചായത്ത് അംഗം മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്യു. കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചയത്ത് എഴരലക്ഷം മുതൽമുടക്കി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെയും വാഷിംഗ് ഏരിയയുടെഉദ്ഘാടനം പി കെ പ്രദീപ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിർവ്വഹിക്കും. സിവിൽ സർവീസ് പരീക്ഷയിൽ Read More…
കോന്നിയില്‍ പാറമടയിൽ കല്ലിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു
പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ജെസിബി ഓപ്പറേറ്ററേയും ഒപ്പമുണ്ടായിരുന്നയാളെയും കാണാനില്ലെന്നാണ് പരാതി. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടം. കുടുങ്ങിക്കിടക്കുന്ന രണ്ടുപേരും അതിഥി തൊഴിലാളികളാണെന്നാണ് വിവരം. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്നു. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള Read More…











