general

വിജയോൽസവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും നടത്തി

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും നടത്തി. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. കോട്ടയംജില്ലാ പഞ്ചായത്ത് അംഗം മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്യതു. കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചയത്ത് എഴരലക്ഷം മുതൽമുടക്കി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെയും വാഷിംഗ് ഏരിയയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് നിർവ്വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 54 -ാം റാങ്ക് ജേതാവ് സോണറ്റ് ജോസിനെആദരിച്ചു. എസ്എസ്എൽസി,പ്ലസ് Read More…

kottayam

സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ചർച്ചചെയ്ത് വനിതാ കമ്മിഷൻ സെമിനാർ

കോട്ടയം :സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും ചർച്ചചെയ്ത് വനിതാ കമ്മീഷൻ സെമിനാർ. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല സെമിനാർ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നതിന് വനിതകളെ പ്രാപ്തരാക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും വനിതാകമ്മീഷന്റെ പ്രവർത്തനങ്ങൾ സഹായകമായെന്ന് അവർ പറഞ്ഞു. തൊഴിലിടങ്ങളിൽനിന്നോ വീടുകളിൽനിന്നോ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന അവസരങ്ങളിലെല്ലാം താങ്ങും തണലുമാകാൻ കമ്മീഷന് കഴിഞ്ഞു. സമൂഹത്തിന്റെ പിന്നാംപുറങ്ങളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ സ്ത്രീകളെ മുൻനിരയിലെത്തിക്കുന്നതിലും അഭിമാനബോധമുള്ളവരാക്കി മാറ്റുന്നതിലും Read More…

pala

എസ്എംവൈഎം മെഗാ തൊഴിൽ മേള ശനിയാഴ്ച

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നടത്തപ്പെടുന്നു. ജൂലൈ 12 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ പാലാ സെന്റ്. തോമസ് കോളേജിൽ വെച്ചാണ് തൊഴിൽ മേള നടത്തപ്പെടുന്നത്. പത്തിലധികം തൊഴിൽ മേഖലകളിലായി, കേരളത്തിന്‌ അകത്തും പുറത്തുമുള്ള മുപ്പതിലധികം കമ്പനികൾ വിവിധ തൊഴിലവസരങ്ങളുമായി എത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ കമ്പനികളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ഏവർക്കും ഈ Read More…

obituary

മൂഴിയാങ്കൽ (ഇഞ്ചക്കാട്ട്) മേരി ജോർജ് അന്തരിച്ചു

പൂഞ്ഞാർ: മറ്റയ്ക്കാട് മൂഴിയാങ്കൽ (ഇഞ്ചക്കാട്ട്) മേരി ജോർജ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പൂഞ്ഞാർ കാപ്പിൽ പുത്തൻപുര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്‌ വർക്കി. മക്കൾ: ജോയി, ജാൻസി ജോഷി (കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്), ജിമ്മി (യുഎസ്), ജൂബി (ജെ ആൻഡ് ജെ ഇൻഡസ്ട്രി മറ്റയ്ക്കാട്). മരുമക്കൾ: ബീന ജോയി വരിക്കയിൽ പാലാ, ബേബി പനയ്ക്കക്കുഴിയിൽ അമ്പാറനിരപ്പേൽ, മേഴ്സി ജോഷി Read More…

kottayam

ആരോഗ്യപരിപാലനരംഗത്തിനൊപ്പം വിദ്യാഭാസരംഗത്തും ദേശീയ അംഗീകാരം കരസ്ഥമാക്കി കോട്ടയം സി.എം.ഐ പ്രവിശ്യാ വൈദികർ

കോട്ടയം: വി. ചാവറയച്ചന്റെ വിദ്യാഭാസ രംഗത്തെ ദീർഘവീക്ഷണത്തിന്, ലോകം മുഴുവൻ വിദ്യാഭാസത്തിന്റെ വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്ന അദ്ദേഹത്തിന്റെ പിൻഗാമികളായ സി.എം.ഐ വൈദികർക്ക് അഭിമാനമായി സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ കീഴിൽ ബംഗളുരുവിൽ പ്രവർത്തിക്കുന്ന ക്രിസ്തു ജയന്തി കോളേജിന് ഇനി യൂണിവേഴ്സിറ്റി പദവി. രാജ്യത്തെ പ്രമുഖർ പഠിച്ചിറങ്ങിയ സി.എം.ഐ വൈദികരുടെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്ക് ശേഷം സി.എം.ഐ വൈദികരുടെ, അതും സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ ഒരു പറ്റം വൈദികരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് കോളേജ് ആരംഭിച്ചു Read More…

obituary

പാലാത്ത് ഐറിൻ ജിമ്മിയുടെ സംസ്കാരം ശനിയാഴ്ച

കൊണ്ടൂർ : മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച പാലാത്ത് ജിമ്മിയുടെ മകൾ ഐറിൻ (18) ജിമ്മിയുടെ മൃതസംസ്കാര ശുശ്രുഷകൾ ശനിയാഴ്ച (12.07.2025 ) രാവിലെ 11 ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭൗതിക ശരീരം നാളെ (വെളളിയാഴ്ച ) നാല് മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.

vakakkad

വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ‘ബെറ്റർ അച്ചീവ്മെന്റ് ഫോർ ബെറ്റർ ഫ്യൂച്ചർ’ പ്രോജക്ടിന് തുടക്കം കുറിച്ചു

വാകക്കാട് : “മികച്ച ഭാവിക്കായി മികച്ച നേട്ടം” (ബി എ ഫോർ ബി എഫ് : – ബെറ്റർ അച്ചീവ്മെന്റ് ഫോർ ബെറ്റർ ഫ്യൂച്ചർ) എന്ന പദ്ധതിയുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ. തുടർച്ചയായ പഠനം, നൈപുണ്യ വികസനം, ജീവിതത്തിന്റെ വിവിധ തലങ്ങളിൽ പോസിറ്റീവ് മാറ്റം എന്നിവയിലൂടെ കുട്ടികളെ മികച്ചയൊരു ഭാവിയിലേക്ക് നയിച്ച് ജീവിതവിജയം നേടിയെടുക്കുന്നതിന് ബി എ ഫോർ ബി എഫ് എന്ന പ്രോജക്ട് ലക്ഷ്യം വയ്ക്കുന്നു. ഇന്ന് കൂടുതൽ നന്നായി പരിശ്രമിക്കുന്നത് വ്യക്തിപരവും സാമൂഹ്യപരവും Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ വന്യജീവി അക്രമണ പ്രതിരോധം സെമിനാര്‍ നടത്തി

ഈരാറ്റുപേട്ട : വന്യജീവി അക്രമണ പ്രതിരോധത്തിനും ലഘൂകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരും കൂടി ചേര്‍ന്നുള്ള ഒരു സെമിനാര്‍ നടത്തി. ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിയ്ക്കും അപകടകരികളായ കാട്ടുപന്നിയെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന മിഷന്‍ വൈല്‍ഡ് പിഗ് – നെ കുറിച്ച് കോട്ടയം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ജില്ലാ നോഡല്‍ ഓഫീസറുമായ ജോണ്‍മാത്യൂ വിശദീകരിച്ചു. കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് ഓരോ പഞ്ചായത്തിലും Read More…

general

ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സർക്കാർ ജോലിയും നൽകും; മന്ത്രിസഭാ യോഗ തീരുമാനം

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാനും വീട് നിർമിച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മകൾ നവമിയുടെ ചികിത്സയും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ ആയി പങ്കെടുത്തു. കോട്ടയം കളക്ടറുടെ റിപോർട്ട് പരിഗണിച്ചാണ് ബിന്ദുവിൻെറ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 12.5ലക്ഷം രൂപയാണ് Read More…

general

നീന്തൽക്കുളത്തിൽ ജന്മദിനാഘോഷം

കേരളത്തിൽ വ്യാപകമാകുന്ന മുങ്ങിമരണങ്ങളെ പ്രധിരോധിക്കാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചിരിറ്റബിൽ സൊസൈറ്റിയും, അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോക്കാനയും, വൈക്കം നഗരസഭയുടെ സഹകരണത്തോടെ വൈക്കം പെരുമശ്ശേരിയിൽ നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പിലാണ് വേറിട്ട ജന്മദിനാഘോഷം നടന്നത്. ക്യാമ്പിലെ നീന്തൽ വിദ്യാർത്ഥിനിയായ നേത്രാ അനീഷിന്റെ പതിമൂന്നാം ജന്മദിനാഘോഷമാണ് മറ്റു നീന്തൽ വിദ്യാർത്ഥികളുടെയും, പരിശീലകരുടെയും സാന്നിധ്യത്തിൽ വെള്ളത്തിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതുവരെ ആഘോഷിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ ആഘോഷമായിരിന്നു ഇതെന്ന് നേത്ര അനീഷ് അഭിപ്രയപ്പെട്ടു. ഒപ്പം മറ്റു Read More…