erattupetta

വാർത്ത അടിസ്ഥാന രഹിതം ; ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ റ്റി ബി റോഡിൽ സ്ഥിതി ചെയ്തിരുന്ന 8 ഓളം വലിയ തേക്കിൻ തടികൾ 2019 ആഗസ്റ്റ് 19 ന് മോഷണം പോയ കേസ് നഗരസഭ ചെയർപേഴ്സൺ അട്ടിമറിച്ചതായിട്ടുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതം ആണെന്നും പ്രെസ്തുത കേസ് 91/2021 ഫയൽ ചെയ്ത കേസ് പ്രകാരം ഈരാറ്റുപേട്ട മുനിസിഫ് കോടതിയിൽ സിവിൽ കേസ് ആയി നിലവിൽ ഉണ്ട്. കോടതി ചുമതല പെടുത്തിയ അഡ്വ. കമ്മിഷണർ ആണ് സ്വഭാവം അനുസരിച്ച് വിലയിടീൽ റിപ്പോർട്ട്‌ കോടതിയിൽ നൽകിയിട്ടുള്ളത്. Read More…

general

സര്‍ക്കാരിന്റെ ഓണ സമ്മാനമായി ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡു; വിതരണം നാളെ മുതല്‍

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. നാളെ (ശനിയാഴ്ച) മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി Read More…

thidanad

ശുചീകരണ തൊഴിലാളി നിയമനം

തിടനാട് ജി വി എച്ച് എസ് സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള മുഴുവൻ സമയ ശുചീകരണ തൊഴിലാളി തസ്തികയിലേക്ക് ഒരുമാസത്തേക്കുള്ള താൽകാലിക ഒഴിവിലേക്കുള്ള അഭിമുഖം 25/08/2025,തിങ്കൾ 11ന് സ്കൂൾ ഓഫീസിൽ നടത്തും. ശാരീരികക്ഷമത തെളിയിക്കുന്ന ഫിസിക്കൽ ഫിറ്റ്നസ്) അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

ramapuram

രാമപുരം കോളേജ് ബയോടെക്നോളജി അസോസിയേഷൻ ”ഓപ്പറോൺ” ഉദ്ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ‘ഓപ്പറോൺ’ 2025-26 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ബയോസയൻസ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. രാധാകൃഷ്ണൻ ഇ. കെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഡിപ്പാർട്മെന്റ് മേധാവി ഡോ. സജേഷ്‌കുമാർ എൻ. കെ., സ്റ്റാഫ് കോഡിനേറ്റർ സുബിൻ ജോസ് അസോസിയേഷൻ പ്രസിഡൻറ് ഗ്രിഗറി ബിനു ബിനു എന്നിവർ പ്രസംഗിച്ചു.

Accident

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിൽ ഇടിച്ച് അപകടം

പാലാ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിൽ ഇടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ കല്ലൂർകുളം സ്വദേശി വിജയകുമാർ കെ.ഡി ( 62), യാത്രക്കാരൻ മണലുങ്കൽ സ്വദേശി ജെയിംസുകുട്ടി ജേക്കബ് ( 59) എന്നിവർക്കാണ് പരുക്കേറ്റത്. 1. 30 യോടെ പാലാ കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്ത് വച്ചായിരുന്നു അപകടം.

kottayam

32 വർഷങ്ങൾക്ക് ശേഷം കോട്ടയം CMS കോളജ് യൂണിയൻ ഭരണം KSUവിന്

കോട്ടയം: സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നു പതിറ്റാണ്ടിനു ശേഷം കെഎസ്​യുവിന് ജയം. 15ൽ 14 സീറ്റിലും കെഎസ്​യു സ്ഥാനാർഥികൾ വിജയിച്ചു. ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് നഷ്ടമായത്. ചെയർപഴ്സനായി സി. ഫഹദും ജനറൽ സെക്രട്ടറിയായി മീഖൾ എസ്.വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ബി. ശ്രീലക്ഷ്മി (വൈസ് ചെയർപഴ്സൻ), ടി.എസ്. സൗപർണിക (ആർട്സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിൻ എഡിറ്റർ), അലൻ ബിജു, ജോൺ കെ.ജോസ് (യുയുസി).

erattupetta

ഗതാഗതകുരുക്ക് ;അടിയന്തിര നടപടി സ്വീകരിക്കണം: ബി ജെ പി

ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻഡ് നവീകരണം ഈരാറ്റുപേട്ട നഗരത്തിനെ ആകെ ഗതാഗതാ കുരിക്കിൽ ആക്കിയെന്നും ബസ് സ്റ്റാൻഡ് ഭാഗത്തു കൂടി കാൽനട യാത്രകർക്ക് പോലും സഞ്ചരിക്കാനാവാത്ത സാഹചര്യമാണെന്നും ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ആരോപിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയം കാത്തു കിടക്കേണ്ടി വരുന്ന സാഹചര്യം പ്രെതിഷേധാർഹം ആണെന്നും മുൻസിപ്പാലിറ്റി,പോലീസ് അധികൃതർ ഉടനടി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക് നേതൃത്വം നൽകാനും ബിജെപി ഈരാറ്റുപേട്ട മുൻസിപ്പൽ Read More…

general

പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

കൂട്ടിക്കൽ : പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിച്ച 11 വീടുകളുടെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനരഹിതരുടെ പുനരധിവാസം സംസ്ഥാനസർക്കാരിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. ദുരിതബാധിതമേഖലകളിലടക്കം പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ വലിയ വികസന മുന്നേറ്റം കൈവരിച്ചതിനോടൊപ്പം, ജനങ്ങളുടെ Read More…

kanjirappalli

സൗജന്യ മെഡിക്കൽ ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണ്ണയവും

കാഞ്ഞിരപ്പള്ളി : 1985ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഈ വർഷം റൂബിജൂബിലി നിറവിലാണ്. കഴിഞ്ഞ 40 വർഷമായി കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്കാരിക ഉന്നമനത്തിനായി വളരെയേറെ കാര്യങ്ങൾ ക്ലബ് ചെയ്തിട്ടുണ്ട്. 30 കുടുംബങ്ങൾ സജീവാഗങ്ങളായിട്ടുള്ള ക്ലബ് ജൂബിലി വർഷത്തിൽ ജനോപകാരപ്രദമായ വിവിധ പരിപാടികൾ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി 2025 ഓഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞു 1 മണിവരെപൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ വച്ചു ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നുവെന്നു പ്രസിഡന്റ് Read More…

general

വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരെ വെള്ളികുളം സ്കൂളിലെ അധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു

വെള്ളികുളം: ഭിന്നശേഷി സംവരണ വിഷയത്തിൽ എയ്ഡഡ് മേഖലയിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ അനീതിക്കെതിരെ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ ടീച്ചേഴ്സ് ഗിൽഡിൻ്റ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. നാളിതുവരെ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപക – അനഅധ്യാപക നിയമനം,അധ്യാപകരുടെ ശമ്പളം, പ്രമോഷൻ, ഇൻക്രിമെന്റ് ,ഗ്രേഡ് പ്രൊമോഷൻ, അവധി ആനുകൂല്യങ്ങൾ തുടങ്ങിയവ നിഷേധിക്കുകയാണ്. ഹൈക്കോടതി അനുകൂല വിധി ഉണ്ടായിട്ടും ക്രൈസ്തവ മാനേജ് മെൻ്റിനോടുള്ള സർക്കാരിൻ്റെ വിവേചനം അവസാനിപ്പിക്കണം എന്ന് അധ്യാപകർ ആവശ്യപ്പെട്ടു. അധ്യാപക അനധ്യാപക Read More…