general

വെള്ളികുളത്ത് ഓണാഘോഷ മത്സരങ്ങൾ

വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളത്ത് വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു.കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം , ഷട്ടിൽ ടൂർണ്ണമെൻ്റ്, വോളിബോൾ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്ബോൾ ടൂർണ്ണമെൻ്റ് എന്നീ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു. ഓഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച മത്സരങ്ങൾ ആരംഭിക്കുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ആനന്ദ് ചാലാശ്ശേരിൽ mob-9847576352 ,അലൻ കണിയാംകണ്ടത്തിൽ mob- 9544987166, അമൽ ബാബു ഇഞ്ചയിൽmob- 8606820593. ഫാ.സ്കറിയ വേകത്താനം, Read More…

kanjirappalli

യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ

കാഞ്ഞിരപ്പളളി: ബസ് യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് (49) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരനെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിച്ചു സ്വകാര്യബസ് ജീവനക്കാർ. പൊൻകുന്നം – എരുമേലി – വെച്ചുച്ചിറ – മണ്ണടിശാല റൂട്ടിൽ ഓടുന്ന സെന്റ് ആന്റണിസ് ബസിലെ ജീവനക്കാരാണ് കാഞ്ഞിരപ്പള്ളിയിൽ വെച്ച് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പിന്നീടുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി ആശുപത്രിയിലേക്ക് കുതിച്ചത്. മേരീക്വീൻസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി ആവശ്യമായ ചികിത്സകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

aruvithura

‘സക്ഷമ’ യെ സഹായിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ

അരുവിത്തുറ :ഭിന്നശേഷി ക്കാരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ‘സക്ഷമ’ എന്ന സംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ അരുവിത്തുറ സെന്റ്.മേരീസ് സ്കൂളിലെ കുരുന്നുകളും പങ്കാളികളായി. ഓണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റു നല്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളും പങ്കു ചേർന്നു. അവർ സമാഹരിച്ച വിഭവങ്ങൾ സക്ഷമ ഭാരവാഹികൾക്ക് കൈമാറി.

erattupetta

കലാലയങ്ങളിലെ ലഹരി ഉപയോഗo; ഇടതു വിദ്യാർത്ഥി സംഘടനകളുടെ പങ്ക് നിഷേധിക്കാൻ കഴിയില്ല: ആന്റോ ആന്റണി എം.പി

ഈരാറ്റുപേട്ട: കലാലയങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ ഇടതു വിദ്യാർത്ഥി സംഘടനകൾ വലിയ പങ്ക് വഹിക്കുന്നതായി അന്റോ ആന്റണി ആരോപിച്ചു. അധികാരത്തിന്റെയും പണത്തിന്റെയും അക്രമവാസനയുടെയും ബലത്തിൽ പല കോളേജുകളുടെയും അധികാരം ഇവർ കൈപ്പിടിയിൽ ഒതുക്കുന്നു. ഇതിനെയെല്ലാം തരണം ചെയ്തു കൊണ്ട് എം.ജി.യൂണിവേഴ്സിറ്റിയിലെ ബഹുഭൂരിപക്ഷം കോളേജുകളുടെയും അധികാരം പിടിച്ചെടുത്ത കെ.എസ്.യു. കോൺഗ്രസിന്റെ അഭിമാനമാണെന്ന് ആന്റോ ആന്റണി പറഞ്ഞു. അരുവിത്തുറ സെന്റ ജോർജ് കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിജയംവരിച്ചു വന്നവർക്ക് പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി Read More…

poonjar

10 ശതമാനം ലാഭവിഹിതവുമായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് പൂഞ്ഞാർ

പൂഞ്ഞാർ: കേരളത്തിലെ അഞ്ച് മുൻനിര അർബൻ ബാങ്കുക ളുടെ ശ്രേണിയിലുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യലി സൗണ്ട് ആൻ്റ് -വെൽ മാനേജ്‌ഡ് ബാങ്ക് പദവി കരസ്ഥമാക്കിയ തിനൊപ്പം ഓഹരിയുടമകൾക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സാമ്പ ത്തിക സുസ്ഥിരതയും പ്രവർത്തനമികവും തെളിയിച്ചു. കേരളത്തിലെ സഹകരണ മേഖല കടുത്ത പ്രതിസന്ധി കളിലുടെ കടന്നു പോകുന്ന ഈ കാലയളവിൽ ആർ. ബി. ഐ മാനദണ്ഡമായ മൂന്ന് ശതമാനംനെറ്റ് എൻ.പി.എ. എന്നത് ‘ഒരു Read More…

ramapuram

രാമപുരം കോളേജിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിപുലമായ ഓണാഘോഷം നടത്തി. ആഘോഷപരിപാടികൾ കോളേജും ഏഷ്യനെറ്റും സംയുക്തമായാണ് സംഘടിപ്പിച്ചത് . കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നിരവധി ഓണമത്സര പരിപാടികളാണ് നടത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും, ഇരുനൂറോളം വിദ്യാർഥിനികളും, അധ്യാപികമാരും പങ്കെടുത്ത മെഗാ തിരുവാതിരയും, വടംവലി ഉൾപ്പടെയുള്ള വിവിധ മത്സരങ്ങളും ആഘോഷപരിപാടികൾ ആകർഷകമാക്കി. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ Read More…

general

വെള്ളികുളം ഇടവകയിൽ വമ്പിച്ച ഓണാഘോഷം -ആവണി 2025 സെപ്റ്റംബർ 3 ബുധൻ

വെള്ളികുളം: വെള്ളികുളം ഇടവകയിൽ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം – ആവണി 2025 സെപ്റ്റംബർ 3 ബുധനാഴ്ച രാവിലെ 9:30 മുതൽ വെള്ളികുളം മാവേലി നഗറിൽ വച്ച് നടത്തപ്പെടുന്നു. മിഠായി പെറുക്ക് ,തവളച്ചാട്ടം, തിരി കത്തിച്ചോട്ടം ഒറ്റക്കാലിൽ ഓട്ടം, നാരങ്ങാ സ്പൂൺ ഓട്ടം, കുപ്പിയിൽ വെള്ളം നിറക്കൽ, കസേരകളി,ബോൾ പാസിംഗ് ,സൂചിയിൽ നൂല് കോർക്കൽ തുടങ്ങിയ മത്സരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി നടത്തപ്പെടുന്നു. കാരംസ് ടൂർണമെന്റ് ,പെനാൽറ്റി ഷൂട്ടൗട്ട് ,ഷട്ടിൽ Read More…

Health

അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരേ ജാഗ്രത വേണം: കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ

വെള്ളക്കെട്ടിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുത് സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. വെള്ളത്തിലെ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് കൂടുതലും രോഗമുണ്ടാവുന്നത്മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. അമീബ Read More…

general

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു

ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക്‌ ഓണസമ്മാനം ലഭിക്കും. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം Read More…