general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും സൗജന്യ ബുക്കു വിതരണവും നടത്തി

മേച്ചാൽ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും ഓണസദ്യയും സൗജന്യ ബുക്കു വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും കലാപരിപാടികളും നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം മേച്ചാൽ CMS ചർച്ച് വികാരി റവ.ഫാ. പി.വി.ആൻഡ്രൂസിന്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ റവ.പി. സി.മാത്തുക്കുട്ടി അനുഗ്രഹ പ്രഭാഷണവും ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും റവ.ടി.ജെ.ബിജോയി Read More…

weather

അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും അതിശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍പ് നല്‍കിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുതുക്കി. 6 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കൊച്ചി നഗരത്തില്‍ മണിക്കൂറുകളായി മഴ തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. Read More…

pravithanam

ഡോ. സി. റ്റി. കൊട്ടാരത്തിന് ആത്മശാന്തി നേർന്നു പിൻമുറക്കാർ

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററും ലോകം അറിയുന്ന വിദ്യാഭ്യാസ വിചക്ഷനും ആയിരുന്ന റവ. ഡോ. സി. റ്റി. കൊട്ടാരത്തിലിന്റെ വേർപാടിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച് സ്കൂളിലെ അധ്യാപകർ പ്രാർത്ഥിച്ചു. 1942 ൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി എത്തിയ അദ്ദേഹത്തിന്റെ കാലത്താണ് പ്രവിത്താനം സെന്റ് മൈക്കിൾസ് അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചത്. സ്കൂളിൽ നിന്നും ആദ്യമായി കുട്ടികൾ പൊതു പരീക്ഷക്കിരുന്ന 1949 ൽ തന്നെ വിജയ ശതമാനത്തിൽ സ്കൂളിനെ സംസ്ഥാനത്ത് ഒന്നാമതെത്തിക്കാൻ അദ്ദേഹത്തിന് Read More…

weather

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കൻ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇ ന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യ തയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – കർണാടക തീരങ്ങളിൽ ഇന്നും ലക്ഷദ്വീപ് തീരത്ത് നാളെ വരെയും മത്സ്യബ ന്ധനത്തിന് പോകാരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – Read More…

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം – 2025 വിപുലമായ പരിപാടികളോടെ അഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നീനുമോൾ സെബാസ്‌റ്റ്യൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, തുടങ്ങയവർ സംസാരിച്ചു. അത്തപൂക്കളമത്സരം, തിരുവാതിര, മ്യൂസിക്ക് ബാന്റ്, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സംഘനൃത്തങ്ങൾ, ഓണം ഫാഷൻ റാമ്പ് വാക്ക്, വടംവലി തുടങ്ങിയവ Read More…

kottayam

കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്: പ്രതി അഖിൽ അറസ്റ്റിൽ, പിടിയിലായത് കൊല്ലത്തു നിന്ന്

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ ക്ലർക്കുമായ അഖിൽ സി.വർഗീസ് കൊല്ലത്ത് വിജിലൻസ് പിടിയിൽ. ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. 2024 ഓഗസ്റ്റിലാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് അഖിൽ ഒളിവിൽ‌ പോയത്. നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവരുമ്പോൾ വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ Read More…

pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31 മുതൽ

പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീ യതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. യുവജന ങ്ങളുടെ ആത്മീയ, സാമൂഹിക, ബൗദ്ധിക സംഗമമായ യൂത്ത് അസംബ്ലിയിൽ യുവജ നങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യും. 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന അസംബ്ലിയിൽ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട്, മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ Read More…

general

പ്രതിഷേധ സമരം

ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ വമ്പിച്ച അഴിമതിക്ക് എതിരെ ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളിയാഴ്ച (29.08.2025) 11മണിക്ക് പ്രവിത്താനം ബ്രാഞ്ച് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തപ്പെടുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിക്കുന്ന സമരം പ്രഖ്യാപനം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ ശ്രീ ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശീകുമാർ ജില്ലാ ഉപാധ്യക്ഷൻ സജി എസ് Read More…

Accident

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അമ്പാറ നിരപ്പേൽ സ്വദേശിക്ക് പരുക്ക്

അമ്പാറനിരപ്പേൽ : ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു പരുക്കേറ്റ അമ്പാറ നിരപ്പേൽ സ്വദേശി പ്രിൻസ് ഫ്രാൻസിസിനെ (29 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12. 30 യോടെ അമ്പാറനിരപ്പേൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

general

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും ചേർന്ന് വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന Read More…