കോട്ടയം: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ജലമാണ് ജീവൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിനു കോട്ടയം ജില്ലയിൽ തുടക്കമായി. തിരുവാർപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കൊച്ചമ്പലം സ്റ്റാൻഡിലെ പൊതു കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ജലസ്രോതസുകൾ ഏറെയുള്ള കേരളത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെയുള്ള ജാഗ്രത അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…
Author: editor
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആയിരം ഓണക്കോടികൾ വിതരണം ചെയ്യും
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓണക്കോടി സമ്മാനിക്കുന്നു. സമൂഹത്തിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർ എന്ന നിലയിൽ അവർക്കുള്ള അംഗീകാരത്തിന്റെയും, ആദരവിന്റെയും ഭാഗമായിട്ടാണ് ഓണക്കോടി നൽകുന്നത് എന്ന് എംഎൽഎ അറിയിച്ചു. ഓണക്കോടി വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാർ രാജകുടുംബാംഗമായ ഉഷാ വർമ്മ തമ്പുരാട്ടി പൂഞ്ഞാറിൽ വച്ച് നിർവഹിക്കും. തുടർന്ന് ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്ത് കോൺഫറൻസ് Read More…
അരുവിത്തുറ കോളേജിൽ എൻ എസ് എസ് സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ഡെന്നി തോമസ് ,മരിയ ജോസ് തുടങ്ങിയവർ സംസാരിച്ചു. സുസ്ഥിര വികസനത്തിനായി Read More…
അപകടകരമായ മരങ്ങൾ നീക്കം ചെയ്യൽ: പൊതു മാനദണ്ഡങ്ങൾ രൂപീകരിക്കും
കോട്ടയം : അപകടകരമായ മരങ്ങൾ നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിലെ സാങ്കേതികതടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നു ജില്ലാവികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഉടൻതന്നെ യോഗം ചേർന്നു പൊതുമാനദണ്ഡങ്ങൾ രൂപീകരിച്ചു നടപടികൾ വേഗത്തിലാക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി. മഴക്കെടുതിയിൽ മരങ്ങൾ കടപുഴകി വീണു നാശനഷ്ടങ്ങളുണ്ടാകുന്ന ജില്ല നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള റോഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ Read More…
പാലായിൽ മീനച്ചിൽ അസ്സി. രജിസ്ട്രാർ ഓഫീസിന് മുന്നിൽ സഹകരണ ജീവനക്കാരുടെ പ്രതിക്ഷേധ ധർണ്ണ
പാലാ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിൽ പ്രതിക്ഷേധിച്ചും കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ പ്രതിക്ഷേധ ധർണ്ണ നടത്തി. KCEF താലൂക്ക് പ്രസിഡന്റ് അരുൺ.ജെ.മൈലാടൂർ അധ്യക്ഷത വഹിച്ച ധർണ്ണാസമരം DCC വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉൽഘാടനം ചെയ്തു. KCEF മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി Read More…
ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ ഗ്രാഫ്റ്റ് തക്കാളി തൈകളുടെ വിതരണോദ്ഘാടനം
ഉഴവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ജനകീയസൂത്രണ പദ്ധതി 2025/26 ഗ്രാഫ്റ്റ് തക്കാളി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ശ്രീ തങ്കച്ചൻ കെ എം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ പി എൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് വി റ്റി, സിറിയക് കല്ലട, ബിനു ജോസ് എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് മാരായ അനൂപ് കെ കരുണാകരൻ, ഷൈജു വർഗീസ് എന്നിവർ സംബന്ധിച്ചു.
സപ്ലൈകോ പൂഞ്ഞാർ നിയോജക മണ്ഡലം ഓണം ഫെയർ ഉദ്ഘാടനം നാളെ
ഈരാറ്റുപേട്ട: 2025 ലെ സപ്ലൈകോയുടെ പൂഞ്ഞാർ നിയോജകമണ്ഡലം ഓണം ഫെയർ സപ്ലൈകോ ഈരാറ്റുപേട്ട സൂപ്പർമാർക്കറ്റിൽ വെച്ച് 31.08.2025 ന് രാവിലെ 11 ന് ബഹു.പൂഞ്ഞാർ MLA ശ്രീ .സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും .ബഹു .മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും.സെപ്റ്റംബർ 4 വരെ ആണ് ഫെയർ. പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ നിശ്ചിത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന മൊബൈൽ ഓണച്ചന്ത 31.08.2025 ന് രാവിലെ 9:30 ന് ഭരണങ്ങാനം , 11 ന് ഇടമറ്റം , Read More…
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ് സമയബന്ധിതമായി നിർമിക്കും: ഡോ. രത്തൻ യു. ഖേൽക്കർ
കോട്ടയത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർ ഹൗസിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പരിഷ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. വെയർ ഹൗസ് നിർമാണത്തിനായി മുട്ടമ്പലത്ത് കണ്ടെത്തിയിട്ടുള്ള റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് സ്വന്തമായി വെയർഹൗസില്ലാത്ത ഏകജില്ലയാണ് കോട്ടയം. നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കലിലുള്ള എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയമാണ് Read More…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയുടെ കീഴിൽ കോഴയിൽ ഓണാഘോഷം വിപുലമായി നടന്നു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയുടെ കീഴിൽ കോഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മണ്ണു പരിശോധനാ ശാലയുടെയും സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ശാലയുടെയും മിത്ര കീട പ്രജനന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം നടന്നു. ജില്ലയിലെ കർഷകർക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ ഓഫീസുകളിൽ ജോലി സമയത്തെ ബാധിക്കാതെ ഉച്ച ഭക്ഷണ സമയത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. അത്തപ്പൂക്കളം ഇട്ട് പലതരം ഒണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ച് വിഭവ സമൃദ്ധമായ സദ്യയും കഴിച്ചാണ് ഓണാഘോഷം കൊണ്ടാടിയത്. സയന്റിഫിക് Read More…
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും
പൂഞ്ഞാർ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടു നോമ്പാചരണവും 2025 ആഗസ്റ്റ് 31 ഞായർ മുതൽ സെപ്റ്റംബർ 9 ചൊവ്വ വരെ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു. ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം ലദീഞ്ഞ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും. തിരുനാൾ ദിവസങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ 6 വരെ രാവിലെ 5 30 ,6 30 10:00, ഉച്ചകഴിഞ്ഞ് Read More…











