general

ഓസ്ടേലിയൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മലയാളിക്ക് മിന്നും വിജയം

ഓസ്ടേലിയിലെ നോർത്തൺ ടെറിട്ടറി പാർലമെൻ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ മലയാളിക്ക് മിന്നും വിജയം ആൻ്റോ ആൻ്റണി എം.പി യുടെ സഹോദരനായ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആൻ്റണിയുടെയും ഡെയ്സി ചാൾസിൻ്റെയും മൂത്തപുത്രൻ ജിൻസൺ ആൻ്റോ ചാൾസാണ് വിജയിച്ചത്.

ഓസ്ടേലിയയിലെ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. കഴിഞ്ഞ 8 വർഷമായി ലേബർ പാർട്ടി പ്രതിനിധിയും ലേബർ മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന നിലവിൽ മന്ത്രി സഭാ അംഗവുമായ കെയ്റ്റ് വെർഡർ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ലിബറൽ പാർട്ടി പ്രതിനിധിയായി മത്സരിച്ച് ജിൻസൺ തിരിച്ച് പിടിച്ചത്.

നെഴ്സിംഗ് മേഖലയിൽ ജോലി നേടി 2011-ൽ ഓസ്ടേലിയയിലെത്തിയ ജിൻസൺ നിലവിൽ നോർത്തൺ ടെറിട്ടറി സർക്കാരിൻ്റെ ടോപ് എൻഡ് മെൻ്റൽ ഹെൽത്ത് ഡയറക്ടറും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ ലക്ചറുമാണ്. ഡാർവിൻ മലയാളി അസോസിയേഷൻ്റെ മുൻ പ്രസിഡൻ്റുകൂടിയാണ് ജിൻസൺ ആൻ്റോ ചാൾസ്.

Leave a Reply

Your email address will not be published. Required fields are marked *