അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവരുന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇനി ഫൈനൽ പോരാട്ടങ്ങൾ.
വ്യാഴാഴ്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജിനെ പരാജയപ്പെടുത്തി അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജും എസ്എൻജി ചേളന്നൂർ കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പുരുഷ വിഭാഗം ഫൈനലിൽ എത്തി.
വനിതാ വിഭാഗത്തിൽ പാല അൽഫോൻസാ കോളജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ആലുവ സെൻറ് സേവ്യേഴ്സ്സ് കോളജിനെ പരാജയപ്പെടുത്തി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും ഫൈനലിൽ എത്തി.
തിങ്കളാഴ്ച്ച നടക്കുന്ന ഫൈനലിലെ വനിതാ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് അരയത്തിനാൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും ഇരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ സമ്മാനിക്കും. പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി സമ്മാനിക്കും.
ചടങ്ങുകളിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്കട്ടറി മായാ ദേവി എസ്സ് , കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിക്കും.