അരുവിത്തുറ: വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ ഈ വർഷം ആരംഭിച്ച ബാന്റ് സെറ്റ് അരങ്ങേറ്റം ഫെബ്രുവരി 21 വെള്ളിയാഴ്ച 2 pm ന് സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
സ്കൂളിലെ 21 കുരുന്നു കലാപ്രതിഭകൾ മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ കഴിവു തെളിയിക്കും. സ്കൂളിന് സ്വന്തമായൊരു ബാന്റ് സെറ്റ് എന്ന ചിരകാല സ്വപ്നമാണ് ഇവിടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. LP സ്കൂളിലെ കുട്ടികൾക്കും ഇത് സാധിക്കുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്.

സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ വേണ്ട പ്രോൽസാഹനവും പിന്തുണയും നല്കി. ശ്രീമതി. ഹെലോയിസ് തട്ടാരപ്പറമ്പിലിന്റെ മികച്ച പരിശീലനവും ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യുവി ന്റെയും കോർഡിനേറ്റർ റവ. സി. ദിവ്യയുടേയും അക്ഷീണപ്രയത്‌നവുമാണ് ഇത് വിജയത്തിലെത്തിച്ചത്.