aruvithura

അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനവും വിവിധ ക്ളബുകളുടെ ഉദ്ഘാടനവും

അരുവിത്തുറ:അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ പി ടി എ പൊതുയോഗവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എൽ എസ് എസ് ജേതാക്കളെ ആദരിക്കലും സമുചിതമായി നടത്തപ്പെട്ടു.

ശ്രീ. ഷിനു മോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ ശ്രീ. ഷാജി മാത്യു യോഗം ഉദ്ഘാടനം ചെയ്യുകയും രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് കൊടുക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബിജു മോൻ മാത്യു പൊതു നിർദ്ദേശങ്ങൾ നല്കി. തുടർന്ന് എൽ എസ് എസ് ജേതാക്കളെ മെമൻ്റോ നല്കിആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *