അരുവിത്തുറ: PTA പൊതുയോഗവും LSS വിജയികളെ ആദരിക്കലുംഅരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ നടന്നു.അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു.
രാമപുരം സെന്റ് അഗസ്റ്റിൻസ് H.S.S റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീ.സാബു മാത്യു രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം LSS വിജയികൾക്ക് മെമന്റോ നല്കി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.