അരുവിത്തുറ: ഓണാഘോഷം വിവിധ പരിപാടികളോടെ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി സ്ക്കൂളിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി മലയാള പെൺകൊടി, കൈരളി കുമാരൻ ., കസേരകളി, ചാക്കിൽച്ചാട്ടം,തുടങ്ങിയ മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്കും, കുട്ടികൾക്കും, നടത്തിയ വടം വലി മത്സരം ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടി.
മനോഹരമായ അത്തപ്പൂക്കളം ഓണാഘോഷങ്ങൾക്ക് നിറം പകർന്നു. മാവേലി മന്നൻമാർ ആഘോഷങ്ങൾ കൂടുതൽ രസകരമാക്കി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഓണസന്ദേശം നല്കി.
വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും ഉണ്ടായിരുന്നു. മത്സര വിജയകൾക്ക് സമ്മാനങ്ങളും മിഠായിയും നല്കി ആഘോഷങ്ങൾ കൂടുതൽ മധുരതരമാക്കി. ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു എല്ലാവർക്കും നന്ദിപറഞ്ഞു.