ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര മേളയിൽ എൽ.പി.വിഭാഗത്തിൽ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ സെക്കന്റും, ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റും, സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റും നേടി മികച്ച വിജയം കരസ്ഥമാക്കി.
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ആർ ഡി ഒ ദീപാ കെ.പി, ഡിവൈഎസ്പി കെ. സദൻ, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട സി ഐ സുബ്രമണ്യൻ, Read More…
അരുവിത്തുറ: വിദ്യാർത്ഥികളിലെ അദ്ധ്യാപക അഭിരുചി തിരിച്ചറിഞ്ഞ് കലാലയത്തിൽ സഹ അദ്ധ്യയനത്തിന്റെ സാധ്യതകളെ ഫലപ്രദമായി നടപ്പിലാക്കിയ പിയർ ടീച്ചിങ്ങ് പദ്ധതിയുടെ ഭാഗമായി പിയർ ടീച്ചിങ്ങ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരാറ്റുപേട്ട ബി എഡ് കോളേജ് കൊമേഴ്സ് വിഭാഗം അദ്ധ്യാപിക ഡോ ബിനാ സി.ജി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട്,കോമേഴ്സ്സ് വിഭാഗം മേധാവി Read More…
അരുവിത്തുറ: സെൻറ് ജോർജ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജണൽ ഓഫീസിന്റെയും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാരക്ത ദാന ക്യാമ്പ് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് എഴുപതിനായിരം യൂണിറ്റ് രക്തം സന്നദ്ധ രക്തദാനത്തിലൂടെ ദാനം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ അമ്പതിലധികം പേർ മഹാരക്തദാന ക്യാമ്പിൽ Read More…