അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ Rev. Fr. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ കൗൺസിലർ ശ്രീമതി സഹന ഫാത്തിമ മുഖ്യാതിഥി ആയിരുന്നു സ്കൂൾ പ്രിൻസിപ്പൽ ശ്രീ.സജി തോമസ് ഹെഡ്മാസ്റ്റർ ശ്രീ.ജോബിൻ ജോർജ്, P. T. A. പ്രസിഡന്റ് ശ്രീ തോമസ് മാത്യു എന്നിവർ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു.
ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജയ്സൺ ജേക്കബ് കൊട്ടുകാപ്പള്ളിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ ഹയർസെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 21 കുട്ടികൾക്ക് മെമെന്റോയും, മെഡലും സമ്മാനമായി നൽകി.