aruvithura

അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടത് ആഗോള സമൂഹത്തിന്റെ കടമ: ഡോ. ലിറാർ പുളിക്കലകത്ത്

അരുവിത്തുറ: ആഭ്യന്തര യുദ്ധങ്ങളും, കലാപങ്ങളും, പ്രകൃതിക്ഷോഭങ്ങളും കാരണം ലക്ഷക്കണക്കിന് മനുഷ്യർ ഇന്ന് പലായനത്തിന് നിർബന്ധിക്കപ്പെടുന്ന സാഹചര്യം ആണ് ഉള്ളതെന്നും, അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ആഗോള സമൂഹത്തിന് കടമ ഉണ്ടെന്നും എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് വിഭാഗം അധ്യാപകനും, സാമൂഹിക നിരീക്ഷകനുമായ ഡോ. ലിറാർ പുളിക്കലകത്ത്

അന്താരാഷ്ട്ര അഭയാർത്ഥി ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് ആദ്ദേഹം പലായനത്തിന്റെ പ്രതിസന്ധികൾ ചർച്ച ചെയ്തത്. അതോടൊപ്പം ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ആദ്ദേഹം നിർവഹിച്ചു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ അനിറ്റ് ടോം, അലീന ചാക്കോ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *