മേച്ചാൽ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ സിഎംഎസ് ഹോസ്റ്റൽ കുട്ടികൾക്കായി എറണാകുളത്തേയ്ക്ക് വിനോദയാത്ര ഒരുക്കി.
വിനോദയാത്ര ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് കാഞ്ഞിരം കവലയിൽ ഫ്ലാഗ് ഓഫ് ചെയ്തു.
മേച്ചാൽ സെൻ്റ്.തോമസ് സി എസ് ഐ ചർച്ച് വികാരി റവ.ഫാ.പി.വി.ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് കേരള മഹാ ഇടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.ടി.ജെ.ബിജോയി അനുഗ്രഹ പ്രഭാഷണവും ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ,ലയൺസ് ക്ലബ് പ്രസിഡന്റ് മനേഷ് കല്ലറക്കൽ, സെക്രട്ടറി റ്റിറ്റോ റ്റി.തെക്കേൽ, ട്രഷറർ സ്റ്റാൻലി തട്ടാംപറമ്പിൽ, മഹായിടവക അത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജ്, സൂസൻ വി.ജോർജ്, മനോജ് മേലുകാവ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ലയൺസ് ക്ലബ്ബ് ലീഡേഴ്സും സഭാ ഭാരവാഹികളും സന്നിഹിതരായിരുന്നു. കൊച്ചി മെട്രോ, വാട്ടർ മെട്രോ വല്ലാർപാടം പള്ളി, പാർക്ക്, ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചത് കുട്ടികൾക്ക് ആവേശമായി.





