അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഓശാന ഞായറാഴ്ച (മാർച്ച് 24) ആരംഭിക്കും. ഓശാന ഞായറാഴ്ച (24) രാവിലെ 5.30ന് വി. കുർബാന. 6.30ന്, ഓശാന തിരുക്കർമ്മങ്ങൾ, വി. കുർബാന, പ്രദക്ഷിണം. തുടർന്ന് 9.30നും 11.30നും 4നും വി. കുർബാന. 5.15ന് മലയിലേക്ക് ജപമാല പ്രദക്ഷിണം, കുരിശിന്റെ വഴി. രാത്രി 7ന് പള്ളിൽ വി. കുർബാന.
26 ചൊവാഴ്ച കിടപ്പു രോഗികൾക്ക് വീടുകളിൽ വി. കുർബാന നൽകൽ. 27ന് രാവിലെ 6മണി മുതൽ കുമ്പസാരം. വ്യാഴാഴ്ച (28) രാവിലെ 7ന് പെസഹാ തിരുക്കർമ്മങ്ങൾ, വി. കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ചയായ 29ന് രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, 8.30ന് വല്യച്ചൻമല അടിവാരത്തേയ്ക്ക് കരുണയുടെ ജപമാല പ്രദക്ഷിണം, തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി. 10ന് പിഡാനുഭവ സന്ദേശം, ഉച്ചകഴിഞ്ഞ് 3ന് പാനവായന. 30ന് രാവിലെ 7മണിക്ക് ദുഃഖശനി തിരുക്കർമ്മങ്ങൾ, പുത്തൻതീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്.
31 ന് വെളുപ്പിന് 3ന് വി. കുർബാന, ഉയർപ്പ് തിരുക്കർമ്മങ്ങൾ. തുടർന്ന് 5.30നും 6.45നും 8നും 9.30നും 11.30നും വി. കുർബാന. ഏപ്രിൽ 7ന് വല്യച്ചൻമലയിൽ പുതുഞായർ തിരുനാൾ ആഘോഷം. വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം. 7.15ന് സ്നേഹവിരുന്ന്. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴു മുതൽ നേർച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കുന്നതാണ്.