അരുണാപുരം സെൻ്റ് തോമസ് സൺഡേ സ്കൂളിൽ ഇന്ന് രാവിലെ ദിവ്യബലിയെ തുടർന്ന് , തിരുവനന്തപുരം മലങ്കര സെമിനാരി സ്പിരിച്യുൽ ഡയറക്ടർ റവ ഫാ. മൈക്കിൾ ഔസേപറമ്പിൽ ലൂമൻ ക്രിസ്റ്റി 2025 ഉദ്ഘാടനം ചെയ്തു.
പള്ളി വികാരി റവ. ഫാ. അബ്രാഹം കുപ്പപുഴയ്ക്കൽ ആമുഖ സന്ദേശം നൽകി.സൺഡേ സ്കൂൾ ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ മുഖ്യസന്ദേശം നൽകി.
ക്രിസ്തു വെളിച്ചം ദൈവമക്കളിലേയ്ക്ക് എന്ന സന്ദേശം നൽകുന്നതിനായി എല്ലാ കുട്ടികൾക്കും കത്തിച്ച മെഴുകു തിരി നൽകി. ദൈവവചനത്തിൽ അധിഷ്ഠിതമായ മാജിക്കിലൂടെ മൈക്കിൾ ഔസേപ്പറമ്പിൽ അച്ചൻ സദസ്സിനെ അതിശയിപ്പിച്ചു.
കുട്ടികളുടെ വിവിധ ഗെയിമുകൾ, ലഹരിക്കെതിരെ റാലി, സിമ്പോസിയങൾ, വിശ്വാസ പ്രഘോഷണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ പരിപാടികളോടെ വ്യത്യസ്തത ഉൾകൊള്ളിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ലൂമിൻ ക്രിസ്റ്റി -2025-ൽ 6 ദിവസത്തെ പരിപാടികളോടെ ഏപ്രിൽ 12-ന് സമാപിക്കുന്നതാണ്.