രാമപുരം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സോഹൽ റാണ (30) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി രാമപുരം നെല്ലാപ്പാറ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, രാമപുരം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്.
പരിശോധനയിൽ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും 1.080 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുക്കുകയും ചെയ്തു. രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ അഭിലാഷ് കുമാർ,എസ്.ഐ സാബു ആന്റണി,
എ.എസ്.ഐ ഷീജ, സി.പി.ഒ മാരായ പ്രഭു, പ്രദീപ് എം.ഗോപാൽ, വിഷ്ണു, ശ്യാം മോഹൻ, റെജി ജോസഫ്, സുഭാഷ് കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
