general

മാരക ലഹരി യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നു: അഡ്വ. മോന്‍സ് ജോസഫ്

മദ്യവും, മാരക ലഹരികളും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നതായും ഈ ശീലം നമ്മുടെ തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ കോട്ടയം, ചങ്ങനാശ്ശേരി അതിരൂപതകളും പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളും ഉള്‍പ്പെടുന്ന കോട്ടയം റീജിയന്റെയും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആതുര ശുശ്രൂഷാ പ്രവര്‍ത്തന മേഖലയിലെ ലഹരിവിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.

ആതുരശുശ്രൂഷാ പ്രവര്‍ത്തകരും പരിശീലനം നടത്തുന്നവരും വളരെയധികം ശ്രദ്ധ നല്‍കേണ്ടതും, ബോധവത്ക്കരണ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുമായ ഒരു പ്രവര്‍ത്തന മേഖലയാണിത്.

മദ്യം മൂലവും രാസലഹരികള്‍ മൂലവും ഏറ്റവുമധികം ദുരന്തങ്ങളും അപകടങ്ങളും സംഭവിച്ച് അത്രയേറെ ആളുകള്‍ ആതുരാലയങ്ങളിലേയ്ക്ക് എത്തുമ്പോള്‍ പരിചരിക്കുന്നവരാണ് നിങ്ങള്‍. നിങ്ങള്‍ക്കറിയാം ലഹരിയുടെ ഭീകരത എത്രമാത്രമുണ്ടെന്ന്, എം.എല്‍.എ. ഓര്‍മ്മിപ്പിച്ചു.

ലഹരിവിരുദ്ധ പ്രവര്‍ത്തനത്തില്‍ കേരള സഭ നടത്തുന്നത് ഏറ്റവും അളവറ്റ പ്രശംസനീയവും, ജീവകാരുണ്യ പ്രവര്‍ത്തനവുമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും റിസോഴ്‌സ് പേഴ്‌സണുമായ പ്രസാദ് കുരുവിള ക്ലാസ് നയിച്ചു.

ലിറ്റില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്.വി.എം., പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജോസീന എസ്.വി.എം., ജിഷ ജോസ്, സാബു എബ്രാഹം, ആന്റണി മാത്യു, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തോമസുകുട്ടി മണക്കുന്നേല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *