Blog melukavu

ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും

മേലുകാവ്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും, ആന്റി നർക്കോട്ടിക് സെല്ലും, മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും നാളെ (വ്യാഴം )11:0 ന് മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

പാലാ മാർസ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർജൂലി എലിസബത്ത് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നിർവഹിക്കും.

ഹെൻട്രി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ: ഗിരീഷ് കുമാർ ജി എസ്, എച്ച്ആർഎഫ് കോട്ടയം ജില്ലാ പ്രസിഡൻറ് വി സി പ്രിൻസ്, ജില്ലാ വൈസ് പ്രസിഡൻറ് സിബി മാത്യു പ്ലാത്തോട്ടം, ജില്ലാ ജനറൽ സെക്രട്ടറി ഒ എ ഹാരിസ്, ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് കളരിക്കൽ, തോമസ് കുര്യാക്കോസ്, ഇ കെ ഹനീഫ, കാദർ സിസിഎം തുടങ്ങിയവർ സംസാരിക്കും.

പ്രശസ്ത കലാകാരൻ സലീം കുളത്തിപ്പടിയുടെ കുടമാറ്റം എന്ന ഏകാന്ത നാടകവും പ്രോഗ്രാമിനോട് അനുബന്ധിച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *