മേലുകാവ് : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും, ആന്റി നർക്കോട്ടിക് സെല്ലും, മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
പാലാ മാർസ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർജൂലി എലിസബത്ത് പ്രോഗ്രാമിന് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നിർവഹിച്ചു.
ഹെൻട്രി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ: ഗിരീഷ് കുമാർ ജി എസ്, എച്ച്ആർഎഫ് കോട്ടയം ജില്ലാ പ്രസിഡൻറ് വി സി പ്രിൻസ്, ജില്ലാ വൈസ് പ്രസിഡൻറ് സിബി മാത്യു പ്ലാത്തോട്ടം, ജില്ലാ ജനറൽ സെക്രട്ടറി ഒ എ ഹാരിസ്, ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് കളരിക്കൽ, തോമസ് കുര്യാക്കോസ്, ഇ കെ ഹനീഫ, കാദർ സിസിഎം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്‌ലി മറീന മാത്യു, ആന്റി നർകോട്ടിക് കോഡിനേറ്റർ ഡോ.ജിൻസി ദേവസ്യ, ജസ്റ്റിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
വർദ്ധിച്ചുവരുന്ന കലാലയ ലഹരി സമൂഹത്തിൽ അപകടകരമാംവിധം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ സമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കേണ്ടത് അനിവാര്യമാണ് എന്ന് യോഗം ആവശ്യപ്പെട്ടു. ശേഷം പ്രശസ്ത കലാകാരൻ സലീം കുളത്തിപ്പടിയുടെ കുടമാറ്റം എന്ന ഏകാന്ത നാടകം അരങ്ങേറി.