വെയിൽകാണാംപാറ: പുത്തൻവീട്ടിൽ പി സി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (27-02-2024) ഉച്ചകഴിഞ്ഞ് 02.30ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
വിലങ്ങാട് ചൂരപൊയ്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.സി.തോമസ്. മക്കൾ: സിസ്റ്റർ ടേസില തോമസ് (റെയ്പുർ), സിസ്റ്റർ മരീന (കാഞ്ഞിരത്താനം), പി.ടി.ജയിംസ് (റിട്ട സ്റ്റാഫ് സെന്റ് ജോർജ് കോളജ് അരുവിത്തുറ), ജോയി തോമസ്, ടോമി തോമസ്, സജി പി. തോമസ്. മരുമക്കൾ: മേരിക്കുട്ടി ജയിംസ് പനയ്ക്കകുഴി (തിടനാട്), സാലി ജോയ് ഇടയാൽ (മണിയംകുളം), മോളി ടോമി നെടുങ്ങനാൽ (വേലത്തുശ്ശേരി), റീന സജി നെല്ലിയാനി (പാലാ).