erattupetta

അംബേദ്കർ ചരമദിനം ആചരിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ അബേദ്കറുടെ ചരമദിനം ആചരിച്ചു. സ്കൂൾ കവാടത്തിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിൻ്റെ ഛായാ ചിത്രത്തിനു സമീപം വിദ്യാർത്ഥികൾ അണിനിരന്നു.

അംബേദ്കറുടെ ബാല്യകാല ജീവിതാനുഭവങ്ങളും താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥിനി സാദിയ സത്താർ സംസാരിച്ചു. പിന്നീട് സംസാരിച്ച മിസ് നസബീർ അംബേദ്കർ രാജ്യത്തിന് ചെയ്ത സേവനങ്ങളെ ക്കുറിച്ചും ഔദ്യോഗിക പദവികളെക്കുറിച്ചും അനുസ്മരിച്ചു.

അധ്യാപകരായ കെ. എസ്. ഷരീഫ്, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, ഫാത്തിമറഹിം, വി.വി. ദിവ്യ, ഹസീന റഹിം, ടി.എസ്. അനസ്, ബിലാൽ ജലീൽ, ഐഷമുഹമ്മദ്, റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *