kunnonni

പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ-ഈന്തുംപള്ളി, പ്ലാപ്പള്ളി-കൂട്ടിക്കൽ റോഡ് ഉദ്ഘാടനം നടന്നു

കുന്നോന്നി: പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ – ഈന്തും പള്ളി- കൂട്ടിക്കൽ റോഡ് പുനർ നിർമ്മിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.

കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയും മുണ്ടുപാലം,പഞ്ചായത്ത് മെമ്പർമാരായ ബീന മധു മോൻ, മിനിമോൾ ബിജു, നിഷ സാനു , കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ, റോയ് വിളക്കുന്നേൽ, ജോസ് വടകര,ജോണി മുണ്ടാട്ട്, രഘു അമ്പലത്തിനാക്കുന്നേൽ, സിബി മാറാമറ്റം, ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, റോയ് പുള്ളിക്കാട്ടിൽ, സിബി പതിയിൽ, സിബി വരകുകാലായിൽ, ടോം വരകാരായിൽ, വിൻസന്റ് കളപ്പുരയിൽ, ജോർജുകുട്ടി കുറ്റ്യാനി, ജോജോ കുഴിവേലി പറമ്പിൽ അലക്സ് വള്ളിയാതടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ പ്രളയത്തിൽ റോഡിന്റെ പല ഭാഗങ്ങളിൽ ഉരുൾപൊട്ടി സഞ്ചാരയോഗ്യമല്ലാതായിരുന്നു. പൂഞ്ഞാറിന്റെ പ്രിയങ്കരനായ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പിക്കപ്പ് വാനിലും, നടന്നും ഈന്തും പള്ളിയിൽ എത്തുകയും റോഡ് പുനർ നിർമ്മിക്കും എന്ന് നാട്ടുകാർക്ക് വാക്കു നൽകുകയും ചെയ്തു.

തുടർന്ന് എം ൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 32 ലക്ഷം രൂപ അനുവദിക്കുകയും റോഡിന്റെ ഇടിഞ്ഞുപോയ ഭാഗങൾ സംരക്ഷണഭിത്തി കെട്ടുകയും, തകർന്നുപോയ റോഡ് റീ ടാർ ചെയ്ത് സഞ്ചാരയോഗിമാക്കി.

അതോടൊപ്പം ഈന്തം പള്ളിയിൽ നിന്നും കൂട്ടിക്കൽ മേഖലയിലേക്കുള്ള പൂർണ്ണമായും തകർന്ന റോഡ് ഒരു കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

ഈ റോഡിന് ഫണ്ട് അനുവദിച്ച് സഞ്ചാരയോഗികമാക്കി തന്ന പൂഞ്ഞാർ എംഎൽഎയ്ക്ക് കുന്നോന്നി, ആലുംതറ, ഈന്തംപള്ളി, കൂട്ടിക്കൽ നിവാസികൾ നന്ദി അറിയിച്ചു .സഞ്ചാരയോഗിമാക്കിയ റോഡിന്റെ ഉദ്ഘാടനത്തിന് എത്തിയ പൂഞ്ഞാർ എംഎൽഎ യെ നൂറുകണക്കിന് ആൾക്കാർ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *