ഈരാറ്റുപേട്ട: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അലിഫ് അറബി ക്ലബ്ബിന്റെ കീഴിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പതിനഞ്ചാമത് അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന്റെ ജില്ലാതല മത്സരം ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്കൂളിൽ വെച്ച് നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അമീൻ പിട്ടയിൽ ഭാഷാ സമര അനുസ്മരണം നടത്തി. സ്കൂൾ മാനേജർ ബഷീർ തൈത്തോട്ടത്തിൽ സമ്മാനവിതരണം ചെയ്തു. മുഹമ്മദ് നജാഫ്, ബിഷറുൽ ഹാഫി, ഉണ്ണി പാത്തുമ്മ, ഷക്കീല ബീവി, സാറ ബീവി, സിജിന എന്നിവർ പ്രസംഗിച്ചു.
എൽ പി വിഭാഗത്തിൽ മെഹ് റിൻ ഹാദിയ( സെന്റ്.മേരിസ് എൽ.പി.എസ് അതിരമ്പുഴ), ഹാഫിസ് മുഹമ്മദ് ( സെന്റ്. ജോൺസ് യു.പി.എസ് വേളൂർ ), ഹയാ മറിയം ( ജി എം എൽ പി എസ് ഈരാറ്റുപേട്ട) യുപി വിഭാഗത്തിൽ ഫഹാന മറിയം( എംഎം യു എം യു പി എസ് കാരക്കാട് ), മെഹ്റിൻ ഷാ ( ജിഎച്ച്എസ്എസ് ഇടക്കുന്നം) ആമിർ അലി അനീസ് ( എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ) ഹൈസ്കൂൾ വിഭാഗത്തിൽ നെസ്റിൻ ഫാത്തിമ( എം ജി എച്ച്എസ്എസ് ഈരാറ്റുപേട്ട) അൽ അമീൻ സി എസ്(ഹയാത്തുദ്ദീ ൻ എച്ച് എസ് ഈരാറ്റുപേട്ട)
അബ്ദുറഹീം (എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ ) ഹയർസെക്കൻഡറി വിഭാഗത്തിൽ സക്കിയ സൈനബ്, അസ്ന കെ എ, അൽഫിയ ബിൻഷാദ് ( മൂവരും എം ജി എച്ച് എസ് എസ് ഈരാറ്റുപേട്ട ) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.അലിഫ് ജില്ലാ കൺവീനർ ആസിം കെ.എച്ച് അധ്യക്ഷത വഹിച്ച യോഗത്തിന് കെ എ ടി എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതവും ഉപജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ നന്ദിയും പറഞ്ഞു.