കോട്ടയം: മലയാളം അടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാവൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത്, അക്ഷരം മ്യൂസിയം അതിനെതിരെയുള്ള ചെറുത്തുനിൽപു കൂടിയായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭാഷാ, സാഹിത്യ, സാംസ്കാരിക മ്യൂസിയമായ ‘അക്ഷരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ (എസ്പിസിഎസ്) ഉടമസ്ഥതയിൽ കോട്ടയം മറിയപ്പള്ളിയിൽ ഇന്ത്യാ പ്രസ് വളപ്പിൽ സഹകരണ വകുപ്പാണു മ്യൂസിയം നിർമിച്ചത്. രാജ്യത്തെ ആദ്യ ഭാഷാ മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.
ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പും എസ്പിസിഎസും ചേർന്ന് ഏർപ്പെടുത്തിയ അക്ഷര പുരസ്കാരം എഴുത്തുകാരൻ എം.മുകുന്ദനു മുഖ്യമന്ത്രി സമ്മാനിച്ചു. കോട്ടയത്തെ പ്രധാന സാംസ്‌കാരിക, ചരിത്ര, പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള അക്ഷരം ടൂറിസം സർക്കീറ്റിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു.