erattupetta

AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ “യുവ സംഗമം” സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഇന്ത്യാ രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനത്തിൽ “ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം” എന്ന മുദ്രാവാക്യമുയർത്തി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ “യുവ സംഗമം” സംഘടിപ്പിച്ചു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ഒ പി എ സലാം യുവ സംഗമം ഉദ്ഘാടനം ചെയ്തു. AIYF കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡൻറ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ സെക്രട്ടറി R രതീഷ് സ്വാഗതം പറഞ്ഞു.

സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എംജി ശേഖരൻ, മിനി മോൾ ബിജു,അസിസ്റ്റൻറ് സെക്രട്ടറി K ശ്രീകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി KI നൗഷാദ്, മണ്ഡലം കമ്മിറ്റി അംഗം KS നൗഷാദ്
ഷാജി ജോസഫ്, റോബിൻ ജോസഫ് AIYF ജില്ലാ കമ്മിറ്റി അംഗം റെജീന സജിൻ , സഹദ് K സലാം, തുടങ്ങിയവർ സംസാരിച്ചു.

AIYF മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാവ് അമീൻ K E, നിസാം വയലങ്ങാട്ട് , ഷമൽ, എബിൻ പയസ്സ്, ജോബിഷ് തോമസ്,സുമേഷ്,ദീപു ഗോപി, ശിവ പ്രസാദ്, സതീഷ്,രാജേഷ് തലനാട്, ജിസ്സ്മോൻ, വിനീഷ് ,തുടങ്ങിയവർ യുവസംഗമത്തിന് നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *