കോട്ടയം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകളെ നോക്കുകുത്തി ആക്കരുത്, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി AIYF കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസ് മാർച്ച് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആർ ജയൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് കെ രഞ്ജിത് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺകുമാർ ടി ആർ, ഹരി മോൻ വെച്ചൂർ, സന്തോഷ് കൃഷ്ണൻ, AISF സംസ്ഥാന വൈസ് പ്രസിഡൻറ് നന്ദു ജോസഫ്, ജില്ലാ സെക്രട്ടറി അഖിൽ കെ യു, പ്രസിഡൻറ് ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.