kottayam

അധ്യാപക നിയമനം, സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നു: അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളോട് സർക്കാർ കടുത്ത അനാസ്ഥ കാട്ടുന്നതായി കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി.

ആയിരക്കണക്കിന് അധ്യാപകർ ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ അതിന് അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇത് ഇരട്ടത്താപ്പും നീതി നിഷേധവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നശേഷിക്കാരുടെ ഒരു ആനുകൂല്യവും കൈയ്യടക്കാൻ മാനേജ്മെൻ്റുകൾ ഒന്നും ശ്രമിക്കുന്നില്ല. സർക്കാരാണ് ഈ പേര് പറഞ്ഞ് പാവപ്പെട്ട അധ്യാപകരുടെ ആനുകൂല്യങ്ങൾ നൽകാത്തതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീതിക്കു വേണ്ടി അധ്യാപകർ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും എം പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *