erattupetta

ഹാരിസ് ബീരാൻ എം പി ക്ക് നാളെ ഈരാറ്റുപേട്ടയിൽ സ്വീകരണം

ഈരാറ്റുപേട്ട: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ഹാരിസ് ബീരാൻ എം പി യ്ക്ക് നാളെ ഈരാറ്റുപേട്ടയിൽ പൗരസ്വീകരണം നൽകും. വൈകുന്നേരം 7 മണിക്ക് നടയ്ക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യും.

മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് കെ എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിക്കും. മത രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *