general

ആറാം ക്ലാസ് വിദ്യാർത്ഥി വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടി

കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാം -മെറിൻ ജോബി ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും 11 വയസ്സുകാരനുമായ എബെൻ ജോബി ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ആണ് ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ട് നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്.

ഇരു കൈകാലുകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തിക്കിടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടിയാണ് എമ്പെൻ ജോബി. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആറിലെ കുത്തൊഴുക്കുള്ള ഭാഗത്തുകൂടിയാണ് പരിശീലനം പൂർത്തിയാക്കിയത്.

രാവിലെ 8:17 ന് ചേന്നംപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുധീഷ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ട് നീന്തൽ വിജയകരമായി പൂർത്തിയാക്കിയ എബെൻ ജോബിയെ 9:40 ന് വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ സ്വീകരിച്ചു.

തുടർന്ന് നഗരസഭ വൈസ് ചെയർമാൻ PT സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം കടുത്തുരുത്തി എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ ബിന്ദു ഷാജി സ്വാഗതവും തുടർന്ന് വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്,എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എൻ മജു , വൈക്കം ഫയർ ആൻഡ് റെസ്ക്യൂ എസ് ടി ഓ T പ്രദീപ്കുമാർ, പ്രശസ്ത സിനിമാതാരം ചെമ്പിൽ അശോകൻ,സി എൻ പ്രദീപ് കുമാർ,എപി അൻസൽ, റിട്ടയേഡ് ക്യാപ്റ്റൻ വിനോദ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

കൂടാതെ 20കുട്ടികളെ വേൾഡ് റെക്കോർഡിന് പ്രാപ്തരാക്കിയ കോച്ച് ശ്രീ ബിജു തങ്കപ്പനെയും പ്രോഗ്രാം കോഡിനേറ്ററും ഡോക്ടർ എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ കേരളീയം പുരസ്കാരത്തിന് അർഹനായ ഷിഹാബ് കെ സൈനുവിനേയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *