ഈരാറ്റുപേട്ട: തെക്കേക്കര കൊച്ചേപറമ്പില്‍ അബ്ദുല്‍ സലാം (71) നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി) രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : ആയിഷ ഉമ്മ. മക്കൾ :മുജീബ് , കബീർ ,ഷെമീർ, റാഫിക്ക് , ശിഹാബ്.
അരുവിത്തുറ: കൊണ്ടൂർ ചന്ദ്രൻകുന്നേൽ മാത്യു തോമസ് (പാപ്പച്ചൻ-94) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: തിടനാട് അങ്ങാടിക്കൽ (വാരിക്കാട്ട്) പരേതയായ ഏലിക്കുട്ടി. മക്കൾ: വത്സമ്മ, ടോമി, ബിനോയി, പരേതയായ മേരിക്കുട്ടി. മരുമക്കൾ: ജോസഫ് ഇലവുങ്കൽ രാമപുരം, തോമസ് മഠത്തിൽ ഉള്ളനാട്, ജെസി ഐക്കര മണിയംകുളം, ജാസ്മിൻ മുണ്ടമാക്കിയിൽ വലവൂർ.
നടയ്ക്കൽ: തയ്യിൽ അമ്മിണി ജോർജ് (72) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (09-05-2024) രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
കാഞ്ഞിരപ്പള്ളി – പാറത്തോട് ചിറഭാഗം മേനോൻ വീട്ടിൽ രാധമണി (85) അന്തരിച്ചു. സംസ്കാരം (16 – 1 – 26 വെള്ളി ) ഇന്ന് 2 ന് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് പരേതനായ തങ്കപ്പൻ മേനോൻ പാറത്തോട് മേനോൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ മേനോൻ, ബിന്ദു മേനോൻ, സിന്ദു മേനോൻ, മരുമക്കൾ – സതിരാജൻ ( കുമാരനെല്ലൂർ) കുഞ്ഞുമോൻ (മേവട ) രാജേന്ദ്രൻ (ഏലപ്പാറ).