erattupetta

ജലഘോഷം തെരുവുനാടകം ജനുവരി 7 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ. വിഎച്ച്എസ്എസ് മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജനുവരി 7 (ചൊവ്വാഴ്ച) 3മണിക്ക് ജലഘോഷം തെരുവുനാടകം അവതരിപ്പിക്കുന്നു.

പ്രിൻസിപ്പൽ സുരേഷ് ഗോപാൽ സ്വാഗതവും നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനവും വാർഡ് കൗൺസിലർസുനിത ഇസ്മായിൽ മുഖ്യ സന്ദേശവും നൽകുന്നു. കൂടാതെ ജലശപഥം പ്രതിജ്ഞ, പദയാത്ര, കടകളിൽ ഡാങ്ലറുകൾ സ്ഥാപിക്കൽ എന്നിവയും നടത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *