മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ മുരിക്കും വയൽ ഗവൺമെൻ്റ് എൽ പി സ്കൂളിൽ ആരംഭിച്ചു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ, ജല സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും തെരുവ് നാടകം’ ച്ചക്കറി തോട്ട നിർമ്മാണം, അനാഥാലയ സ്നേഹ സന്ദർശനം, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ക്ലാസ്, എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ലഹരി വിരുദ്ധ സദസ്സ്, പാലിയേറ്റീവ് പരിചരണ ക്ലാസുകൾ, സ്കിൽ ക്ലാസുകൾ, കുട്ടികളുടെ വിവിധ കൾച്ചറൽ പരിപാടികൾ, ഡിജിറ്റൽ ലിറ്ററെസി എന്നി പ്രോജക്ടുകളും ക്ലാസുകളും ക്യാമ്പിൽ ഉണ്ടാകും.
പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ വ്യക്ഷതൈ നട്ടുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ, പി ടി എ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി ബി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, ഹയർ സെക്കണ്ടറി സിനീയർ അധ്യാപകൻ രാജേഷ് എം.പി, എൽ പി സ്കൂൾ പി ടി എ പ്രസിഡൻ്റ് സജിമോൻ പി ജെ, എച്ച് എം. രാജമ്മ ടി .ആർ, എം പി റ്റി എ പ്രസിഡൻ്റ് മാനസി അനീഷ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ബി സുനികുമാർ, വി എസ് രതീഷ്, അഹല്യാ കെ എസ് എന്നിവർ സംസാരിച്ചു.