രാമപുരം: മാർ അഗസ്തീനോസ് കോളേജ് രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികൾ ഈ വർഷത്തെ ക്രിസ്മസ് സെന്റ് ജോസഫ് ദയാ ഭവനിലെ സഹോദരങ്ങളോടൊപ്പം ആഘോഷിച്ചു.
വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന്റ ഭാഗമായി രാമപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ദയാ ഭവനിൽ കടന്നുചെല്ലുകയും ഇവിടുത്തെ സഹോദരങ്ങൾക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും സന്തോഷം പങ്കിട്ടുകൊണ്ട് ക്രിസ്മസ് ആഘോഷിച്ചു.
അതോടൊപ്പം വിദ്യാർഥികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മധുര പലഹാരങ്ങളും വിതരണം നടത്തുകയും ചെയ്തു. ദയാ ഭവൻ സന്ദർശനം വിദ്യാർത്ഥികൾക്ക് പഠനത്തേക്കാൾ ഉപരിയായി വേറിട്ട അനുഭവായി തീരുകയും ചെയ്യ്തു.
അദ്ധ്യാപകരായ റവ ഡോ ബോബി ജോൺ, മോൻസി തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ ബിബിൻ സെബാസ്റ്റ്യൻ, എലീന ടി എസ് , ആൽബിൻ മൈക്കിൾ,മറ്റ് വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.