കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് അംഗവും ശ്രീ നാരായണ ഗുരുദേവൻ പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയും കൂട്ടികളും കൂടി കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി.
ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ചു. യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് രക്ഷാധികാരി രാജു കണിയാംകുന്നേൽ, യൂണിറ്റ് ചെയർമാൻ ശശിധരൻ പാറടിയിൽ,
യുണിറ്റ് കൺവീനർ മോളി രാജേന്ദ്രൻ, ശാഖാ സൈബർ സേന കൺവീനർ രാജേഷ് അമ്പഴത്തിനാൽ കുന്നേൽ എന്നിവർ സംസാരിച്ചു. കുടുംബ യൂണിറ്റ് പുതിയ ഭാരവാഹികളായി ചെയർമാൻ ശശിധരൻ പാറടിയിൽ, കൺവീനർ മോളി രാജേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.